The_woodsman_and_The_rain

DD മലയാളം റിലീസ് 7

The_woodsman_and_The_rain

ഭാഷ : ജാപ്പനീസ്
സംവിധാനം : Shuichi Okita
പരിഭാഷ : തലസെർ
പോസ്റ്റർ : അർജുൻ

ഇതൊരു വൂഡ്സ്മാന്റെ കഥയാണ്. ഒരു ദിവസം ജോലിക്ക് പോകുന്ന അയ്യാൾ തന്റെ മലയോര ഗ്രാമത്തിലേക്ക് ഒരു സോമ്പി സിനിമ ഷൂട്ടിംങ്ങിന് വന്ന ആളുകൾ പെട്ട് കിടക്കുന്നത് കാണുന്നു. അയ്യാൾ അവരെ സഹായിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പതിഞ്ഞ താളത്തിൽ ഒരു ഗ്രാമീണ പശ്ചത്തലത്തിലാണ് കഥ നീങ്ങുന്നത്. നമ്മൾ ആ സിനിമ സംഘതോടൊപ്പം ഉള്ളത് പോലെ തോന്നും. വലിയ സംഭവങ്ങളോ പുതുമയുള്ള കഥയോ അവകാശപെടാൻ ഇല്ലെങ്കിലും നല്ലൊരു feel good അനുഭവം പ്രേക്ഷകന് നൽകുന്നു. ഗ്രാമീണ ഭംഗി ഒട്ടും ചോരാതെ തന്നെ സംവിധായകൻ ഒപ്പിയെടുത്ത്തിട്ടുണ്ട്. മനോഹരമായ ഫ്രെമുകൾ സിനിമയിലൂട നീളം കാണാം

My_Tomorrow_Your_Yesterday

#DD മലയാളം റിലീസ് 7

#My_Tomorrow_Your_Yesterday

ഭാഷ : ജാപ്പനീസ്
സംവിധാനം : Takahiro Miki
പരിഭാഷ : തലസെർ
പോസ്റ്റർ : അർജുൻ

Tomorrow i will date yesterday’s you എന്ന പേര് തന്നെ പുതുമതോന്നിക്കുന്നതാണ്. നായകനായ takatoshi ട്രെയിനിൽ വെച് ഒരു പെൺകുട്ടിയെ ഇഷ്ടപെടുന്നു ചിലപ്പോൾ ഇനി അവളെ കാണാൻ പറ്റില്ല എന്ന് കരുതിയ takatoshi അവളെ പ്രൊപ്പോസ് ചെയ്യുന്നു. പിന്നീട് അങ്ങോട്ട് ഒരു അടിപൊളി പ്രേമകഥ പറയുന്നു. എന്നാൽ ഒരു ട്വിസ്റ്റ് ഉണ്ടാകുന്ന. അപ്പോളാണ് നമ്മുക് സിനിമയുടെ പേരും സിനിമയും ആയിട്ടുള്ള ബന്ധം മനസിലാവുന്നത്. പെട്ടന്ന് കേൾക്കുമ്പോ നമുക്ക് കൺഫ്യൂഷൻ ഉണ്ടായേകാം പിന്നെ കഥ തുടരുമ്പോൾ കാര്യങ്ങൾ മനസിലാവും. പുതിയ ഒരു പ്ലോട്ട് തന്നെയാണ് സിനിമയുടെ പ്രേത്യകത. നല്ല അടിപൊളി ബിജിഎം ക്യാമെറ കാഴ്‌ച്ചകൾ എല്ലാം സിനിമയിൽ ഉണ്ട്. ഫീൽഗുഡ് റൊമാന്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട സിനിമ മൂവി വേണ്ടവർ ടെലിഗ്രാം ചാനലിൽ നിന്ന് ഡൗൺലോഡ് ചെയ്യുക .


Mufti

#DD മലയാളം റിലീസ് 6

#Mufti

ഭാഷ : കന്നഡ
സംവിധാനം : Narthan
പരിഭാഷ : DK
പോസ്റ്റർ : Dhanish


2117ൽ ഇറങ്ങിയഒരു ഗാങ് സ്റ്റാർ പടം ആണ് മുഫ്തി. ഗന എന്ന CBI ഓഫീസർ ഗാങ് സ്റ്റാർ ആയ ബൈരതി രണകല്ലുവിനെ പിടിക്കാൻ അദ്ദേഹത്തിന്റെ ടീമിൽ ചേരുന്നു തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ഈ പടം പറയുന്നത്

Cbi ഓഫീസർ ആയി വന്ന ശ്രീ മുരളിയും ഗാങ് സ്റ്റാർ ആയി വന്ന ശിവ രാജ് കുമാറും അക്ഷരാർത്ഥത്തിൽ തൂത്തു വാരി എന്ന് തന്നെ പറയാം ഇന്നും കന്നടയിൽ ടോപ് ആക്ഷൻ പടങ്ങൾ എടുത്താൽ അതിൽ മുഫ്തിയും കാണും

IMDB: 8.2/10

Shivaji_Surathkal

#DD മലയാളം റിലീസ് 4

#Shivaji_Surathkal

ഭാഷ : കന്നഡ
സംവിധാനം : Akash Srivatsa
പരിഭാഷ : DK
പോസ്റ്റർ : DHANISH


രനഗിരി എന്ന മല പ്രദേശത്ത് ഒരേ ഒരു നാൾ താമസികനെത്തിയ ഹോം മിനിസ്റ്റ്ററുടെ മകൻ അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നത്,പിന്നീട് അതിന്റ പിന്നിലെ രഹസ്യങ്ങളുടെ ചുരുളുകൾ അഴിക്കനെത്തുന്ന നായകനും ആണ് സിനിമയുടെ കഥാ പശ്ചാത്തലം.

സിനിമയുടെ തിരക്കഥ തന്നെയാണ് ഇതിന്റെ മികച്ച വശങളിലൊന്നായി തോന്നിയത് അതുപോലെ നായകാനായെത്തിയ രമേശ് അരവിന്ദും ഗംഭീരപ്രകടണമായിരുന്നു കാഴ്ചവെച്ചത്.
സിനിമയുടെ ഒരു നെഗറ്റീവ് പോയിന്റ് ആയിട്ട് തോന്നിയത് ഇതിന്റെ screenplay ആണ്..സിനിമയുടെ ഭൂരിഭാഗവും ഒരു സ്ഥലത്ത് തന്നെ ആയതുകൊണ്ടും പിന്നെ പലയിടത്തും slow ആയുള്ള narrative സ്റ്റൈൽ വന്നതും ഒരു പോരായ്മയായി തോന്നി….എന്നിരുന്നാലും മടുപ്പുതൊന്നിക്കത്തെ കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രമായി ആണ് തോന്നിയത്…

YAARA

#DD മലയാളം റിലീസ് 3

#YAARA

ഭാഷ : ഹിന്ദി
സംവിധാനം : Tigmanshu Dhulia
പരിഭാഷ : DD
പോസ്റ്റർ : DHANISH


IMDB:6.1 /10

#Yaara

നാലു സുഹൃത്തുക്കൾ അവർ ചെറിയ ചെറിയ smuggling നടത്തി ജീവിക്കുന്നു അവര് നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്. രണ്ടു കാലഘട്ടങ്ങൾ ആണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്.
പഴയ കാലഘട്ട ഒക്കെ വളരെ നന്നായിട്ട് ആണ് അവതരിപ്പിച്ചിരിക്കുന്നത് എടുത്തു പറയേണ്ടത് ആക്ഷൻ രംഗങ്ങൾ ഒക്കെയാണ് Vidyut jammwal സ്ഥിരം ബോംബ് സിനിമയെക്കാൾ വേറിട്ട ഒരു സിനിമ തന്നെയായിരുന്നു ആദ്യ പകുതി എടുത്തു നോക്കുകയാണെങ്കിൽ മികച്ച് നിൽക്കുന്നു
രണ്ടാംപകുതിയിലെ ആകട്ടെ slow ആയിട്ട് ആണ് ചിത്രം കഥ പറഞ്ഞു പോകുന്നത് എന്നാലും ഒട്ടും ബോറടിക്കാതെ തന്നെ ചിത്രം കണ്ടു തീർത്തു

#watchable

Bell Bottom

#DD മലയാളം റിലീസ് 2

#BELL_BOTTOM

ഭാഷ : കന്നഡ
സംവിധാനം : Jayatheertha
പരിഭാഷ : DK
പോസ്റ്റർ : DHANISH

#Bell_Bottom


ചെറുപ്പത്തിൽ കുറ്റാന്വോഷണ നോവലുകൾ വായിച്ചു അതിൽ ആകൃഷ്ടനായ ദിവാകറിന് വലുതാവുമ്പോൾ ലോകം അറിയുന്ന ഒരു ഡിറ്റക്ടീവ് ആവണം എന്നായിരുന്നു ആഗ്രഹം

എന്നാൽ വലുതായപ്പോൾ ദിവാകറിനു മനസില്ലാ മനസോടെ പോലീസ് കോൺസ്റ്റബിൾ ജോലി സ്വീകരിക്കേണ്ടതായി വന്നു.

മേലുദ്യോഗസ്ഥർക്കു ചായ കൊണ്ടുകൊടുത്തും സ്റ്റേഷന് കാവൽ നിന്നും ദിവാകർ ജീവിതം തള്ളി നീക്കി..

അങ്ങനെ ഇരിക്കെ ഒരു ദിവസം സ്റ്റേഷനിൽ എത്തിയ ഒരു ചെറിയ കേസ് അന്വോഷണത്തിന്റെ ചുമതല എസ് ഐ ദിവാകറിനെ ഏല്പിക്കുന്നു. തന്റെ കഴിവും സമർഥ്യവും ഉപയോഗിച്ച് വളരെ വേഗത്തിൽ അയാൾ ആ കേസ് തെളിയിക്കുന്നു….

ദിവാകറിൻറെ കഴിവ് നേരിട്ടറിഞ്ഞ എസ് ഐ തുടർന്ന് വലിയൊരു കേസ് തെളിയിക്കാൻ ദിവാകറിനെ ചുമതലപ്പെടുത്തുന്നു …

എന്നാൽ ദിവാകർ വിചാരിച്ചതുപോലെ പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കാൻ പറ്റുന്ന കേസ് ആയിരുന്നില്ല അത്……

തുടർന്ന് കാണുക….

കഥ നടക്കുന്നത് എൺപതുകളിൽ ആണ് അന്നത്തെ കാലഘട്ടം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, കോമഡിയും ട്വിസ്റ്റും സസ്‌പെൻസും എല്ലാമായി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്.

Jathi ratnalu

DD മലയാളം റീലിസ് – 119

Jathi Ratnalu (2021)

IMDb ⭐️ 7.7 /10
ഭാഷ : തെലുഗ്
സംവിധാനം : Anudeep KV

പരിഭാഷ: സാൻ പി സാൻ, നിതിൻ വി ജി, ദ്രാവിഡ്‌ സന്തോഷ്‌, ഫസീഹ് അബൂബക്കർ,ഡെന്നി ഡൊമിനിക് , ദ്രുതഗർഷ്യവ കേശവ്, ജിസ് റോയ്,മൂസ കലിം

പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Comedy #Drama

ഈ വര്ഷം തെലുഗ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമാണ് ജാതി രത്നാലു

ജോഗിപ്പെട്ടു താമസിക്കുന്ന പണി ഇല്ലാത്ത തേരാപാരാ നടക്കുന്ന 3 കൂട്ടുകാർ .ഒരു ഘട്ടത്തിൽ നാട്ടിൽ നിലയും വിലയും കിട്ടണമെങ്കിൽ ഒരു നല്ല ജോലി ആവശ്യമാണെന്ന് അവർ മനസിലാക്കുന്നു അതിനായിട്ട് മൂവരും ഹൈദരാബാദ്ലേക്ക് വണ്ടി കയറുന്നു. അവിടെയെത്തിയ അവർ കഥനായകിയെ പരിജയപെടുന്നു. അങ്ങനെ ഒരിക്കൽ ക്ഷണമൊന്നും ഇല്ലാതെ അവർ ഒരു പാർട്ടിയിലേക്ക് കയറി കൂടുകയും അവിടെ നടക്കുന്ന ഒരു പ്രേത്യേക പ്രേശ്നത്തിൽ പെട്ടു പോവുകയും തുടർന്ന് ആ പ്രശ്നത്തിൽ നിന്ന് കര കയറാൻ അവർ നടത്തുന്ന ശ്രെമങ്ങളുമാണ് ഈ സിനിമ പറയുന്നത്

ആദ്യാവസാനം വരെ ചിരിച്ചുല്ലസിച്ചു കാണാവുന്ന ഈ സിനിമ ലോജിക് മാറ്റി നിർത്തി കണ്ടാൽ നിങ്ങൾക്ക് ഇഷ്ടമാവും എന്നുറപ്പാണ്.

.

The closet

DD മലയാളം റീലിസ് – 124

The Closet (2020)

IMDb ⭐️ 5.7/10
ഭാഷ : കൊറിയൻ
സംവിധാനം : Kwang-bin കിം

പരിഭാഷ: ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ
ജോണർ : #Horror #mystery

ആർക്കിറ്റെക്ക്ട് ആയ നായകൻ തന്റെ ഭാര്യയുടെ അപകടമരണത്തിനു ശേഷം മകളുമായി നഗരത്തിൽ നിന്നും മാറിയുള്ള ഒരു പുതിയ വീട്ടിൽ താമസമാക്കുന്നു. അമ്മയുടെ വിനിയോഗം മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ കാരണം മകൾ അച്ഛനോട് അധികം സംസാരിക്കുന്നില്ല.

പുതിയ വീട്ടിലെ ക്ലോസറ്റിൽ എന്തോ അനക്കവും ശബ്ദവും ഒക്കെ കേൾക്കുന്നുണ്ട്. തുടർന്ന് ആ കുട്ടിയെ കാണാതെ ആകുന്നു. ആ സ്ഥലത്ത് ഇതിനു മുന്പും ധാരാളം കുട്ടികളെ ഇതുപോലെ കാണാതെ ആയിട്ടുണ്ട് എന്നും അറിയുന്നു. സ്വന്തം മകളെ കണ്ടെത്താനുള്ള അച്ഛന്റെ ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്.
അത്യാവശ്യം കണ്ടിരിക്കാൻ പറ്റിയ നല്ലയൊരു ഹോറർ സിനിമയാണ്

Mathu Vadalara (2019)

IMG_20210421_150632_669.jpg

Mathu Vadalara (2019)

സ്വകാര്യ സ്ഥാപനത്തിലെ കൊറിയർ ഡെലിവറി ജീവനക്കാരനായ നായകൻ ഒരു ഫ്ലാറ്റിൽ ഓർഡർ ഡെലിവറിക്ക് പോവുന്നു അവിടെ വെച്ച് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ കഥ മാറിമറിയുന്നു……

ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞേ പടം ട്രാക്കിൽ കയറു അത്രയും ക്ഷമ നിങ്ങൾ കാണിച്ചാൽ ഒരു വെറൈറ്റി സിനിമാ അനുഭവം ആണ് നിങ്ങളെ കാത്തിരിക്കുന്നത്…..

. ഈ ചിത്രത്തിന് തുടക്കം തൊട്ട് അവസാനം വരെ മേക്കിംഗ് സ്റ്റൈല് ഒരു രക്ഷയില്ല
. ഈ ചിത്രത്തിന്റെ മുഴുനീള bgm നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന മറ്റൊരു പങ്കു തന്നെയാണ്
. ക്ലൈമാക്സിലെ twist നല്ല രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്
. ഈ ചിത്രത്തിന് ഓരോ നിമിഷങ്ങളും turn നന്നായി അവതരിപ്പിച്ചിട്ടുണ്ട്

Design a site like this with WordPress.com
Get started