#DD മലയാളം റിലീസ് 20
#Khaleja
ഭാഷ : തെലുഗ്
സംവിധാനം :ത്രിവിക്രം
പരിഭാഷ – അനന്തു മാർത്തൻ
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
പാലി എന്ന ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്, എന്ത് ഏത് എന്നറിയാത്ത ഒരു മാരക അസുഖം മൂലം അവിടെ മാസം തോറും ആ ഗ്രാമവാസികൾ ഓരോരുത്തരായി മരിച്ചു വീഴുന്നു, ഇതിനു പരിഹാരം കാണാനായി ആ ഗ്രാമത്തിലെ ഒരു തന്ത്രി തീരുമാനിക്കുന്നു, ശകുനങ്ങൾ അവരെ ആ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ അവരുടെ ദൈവം വരുമെന്ന് കട്ടി കൊടുക്കുന്നു, ആ ദൈവത്തെ കണ്ടു പിടിച്ചു കൊണ്ട് വരാൻ തന്റെ ശിഷ്യനെ അയാള് അയക്കുന്നു, ഈ കഥയിലേക്കാണ് ക്യാബ് ഡ്രൈവറായ സീതാരാമരാജു കടന്നു വരുന്നത്, ശേഷം സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെ രാജുവിനെ അവരുടെ രക്ഷകനാക്കുന്നു, രാജു എങ്ങനെ അവരെ രക്ഷിക്കുന്നു എന്നതാണ് കഥ . . .
കരിയറിൽ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മഹേഷ് കമ്മിറ്റ് ചെയ്ത പടം, ഗുരുജിയുടെ ബാക്കപ്പിൽ മഹേഷിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്, കെ വി ഗുഹനും, യാഷ് ഭട്ടും, സുനിൽ പട്ടേലുമടങ്ങുന്ന ടീമിന്റെ കിടിലൻ ഫ്രെയിംസ്, മണി ശർമയുടെ കിടിലൻ ബിജിഎംസ്, ഗോഡ് ലെവൽ എലവേഷൻ സീൻസ്, അങ്ങനെ എല്ലാം കൊണ്ടും മഹേഷിന്റെ കരിയറിൽ ക്ലാസിക്, മാസ്റ്റർപീസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കിടിലൻ എക്സ്പെരിമെന്റൽ ഐറ്റം, ഖലേജ, മസ്റ്റ് വാച്ച് മൂവീ . . .
The_Preists
#DD മലയാളം റിലീസ് 19
#The_Preists
ഭാഷ : കൊറിയൻ
സംവിധാനം :Jae-hyun Jang
പരിഭാഷ – ജിസ് റോയി
പോസ്റ്റർ : തലസെർ
Film : The Priests
Genre : Mystery /Horror /
Thriller
നിങ്ങളൊരു Horror മൂവി ആരാധകൻ ആണോ ? ഇത്തവണ അതും ഒരു കൊറിയൻ Exorcism മൂവി തന്നെയായാലോ ,
കൊറിയൻ സിനിമകളിലെ ശ്രദ്ധേയേനായ Kim Yoon – Seok ഇതിൽ വളരെ പ്രധാനപ്പെട്ട റോളിൽ എത്തുന്ന സിനിമയാണ് The Priests .
– ‘ഫാദർ അവർ ശരിക്കും ഉണ്ടോ’ ?
– ‘നീ ആരെ കുറിച്ചാണ് ഈ സംസാരിക്കുന്നത്’ ?
– 12 പിശാച്ചുക്കളെയും അവയുടെ പ്രകടനങ്ങളെക്കുറിച്ചും’ ..
സിനിമയുടെ കഥ തുടങ്ങുന്നതും ഏതൊരു സിനിമ പ്രേമിയെയും ത്രില്ല് അടിപ്പിക്കാൻ ഉള്ളതെല്ലാം ഈയൊരു സംഭാക്ഷണത്തിലുണ്ട് .
ഒരു റോഡ് അപകടത്തിൽ പെടുന്ന പെൺകുട്ടിയിൽ ദുഷ്ട ശക്തികൾ പ്രേവേശിക്കുന്നതും തുടർന്ന് പെൺകുട്ടി അസ്വാഭികമായി പെരുമാറുന്നതും , ഈ കുട്ടിയെ ഫാദർ കിം കാണാൻ വരുന്നതും തുടർന്ന് അവൾക് ഈവിൾ സ്പിരിറ്റ് ഉണ്ടെന്നു മനസിലാക്കുകയും അവളെ അതിൽ നിന്ന് രക്ഷിക്കാൻ കഴിയുമോ ? തുടർന്ന് അവളെ രക്ഷിക്കുവാൻ ഫാദർ കിം നടത്തുന്ന കാര്യങ്ങൾ വളരെ ത്രില്ലോടു കൂടി അവതരിപ്പിചിരിക്കുകയാണ് സംവിധായകൻ Chae-hyŏn Chang .
നിങ്ങളൊരു Exorcism മൂവി കാണാൻ ആഗ്രഹിക്കുന്നെങ്കിൽ അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ഇത് .
വ്യത്യസ്തമായ ത്രില്ലർ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക , അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്ക് വയ്ക്കുക .
ഡിഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമായ പ്രിന്റ് ൽ മാത്രമേ സബ്‌ടൈറ്റിൽ സിങ്ക് ആവുകയുള്ളു
The_Accidental_Detective
DD മലയാളം റിലീസ് 17
The_Accidental_Detective
ഭാഷ : കൊറിയൻ
സംവിധാനം :Jeong- Hoon Kim
പരിഭാഷ – ദ്രുതഗർഷ്യവ കേശവ് & അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
Kim Jeong-Hoon സംവിധാനം നിർവഹിച്ച്
Kwon Sang-woo,Sung Dong-il തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2015-ൽ റീലീസ് ചെയ്ത “The Accidental Detective” എന്ന സൗത്ത് കൊറിയൻ സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
പോലീസ് ആകണമെന്ന് അതിയായ ആഗ്രഹമുള്ള കഥാ നായകൻ അതിനു വേണ്ടി വളരെയതികം കഷ്ടപ്പെടുകയും എന്നാൽ അതൊക്കെ വെറും ശ്രമങ്ങൾ മാത്രമായി മാറുന്നു. എന്നാൽ പല പ്രധാന കേസുകളിലും അദ്ദേഹം പോലീസുകാരെ സഹായിച്ച് തന്റെ ആഗ്രഹം പോലെ തന്നെ ജീവിച്ചു പോകുന്നു.
അങ്ങനെയിരിക്കെ കഥാ നായകന്റെ ഒരു സുഹൃത്ത് ഒരു കൊലപാതക കുറ്റം ആരോപിക്കപെടുകയും തുടർന്ന് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനായി കഥാ നായകൻ പോലീസ് ഉദ്യോഗസ്ഥനുമായി ചേർന്ന് കേസ് അന്വേഷിക്കുന്നതുമാണ് കഥാ പശ്ചാത്തലം.
വളരെയധികം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്ന തിരകഥയിൽ സിനിമയിലുടനീളം ആരാണ് കുറ്റവാളി എന്നു നമുക്ക് ഗസ്സ് ചെയ്യാൻ സാധിക്കാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് .
കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ട്ടപെടുന്നവരെ സമ്പന്ദിച്ചോളം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
Katheyondu_Shuruvagide
#DD മലയാളം റിലീസ് 15
#Katheyondu_Shuruvagide
ഭാഷ : കന്നഡ
സംവിധാനം : Senna Hegde
പരിഭാക്ഷ : ദ്രുതഗാർഷ്യാവ കേശവ്
പോസ്റ്റർ : അമൻ
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ദിഗ് നാഥ് മഞ്ചലെ,പൂജ,ശ്രേയ അഞ്ചൻ,അരുണ ബലർജ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2018-ൽ റീലീസ് ചെയ്ത Katheyondu Shiruvagide എന്ന ഫീൽഫുഡ് സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
തുടരെ തുടരെയുള്ള പരാജയങ്ങളിൽ നിരാശനായ തരുൺ എന്ന റിസോർട്ട് ഉടമ വളരെ അപ്രതീക്ഷിതമായി ടാനിയ എന്ന ഗസ്റ്റിനേ പരിചയപ്പെടുന്നതും തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് കഥാ പശ്ചാത്തലം.
ഫീൽ ഗുഡ് സിനിമകളുടെ ഒരു മികച്ച ആവിഷ്കാരം തന്നെയാണ് ഈ സി നിമയെന്നതിൽ സംശയമില്ല.
അതുപോലെ കണ്ണഞ്ചിപ്പിക്കുന്ന അതിമനോഹരമായ ഫ്രൈയുമുകളുടെ ദൃശ്യാവിഷ്‌കാരമാണ് സിനിമയിലുടനീളം കാണാൻ സാധിക്കുന്നത്.
നല്ലൊരു സ്ക്രീൻ പ്ലേയും മനോഹരമായ ആർട്ട് വർക്കും കണ്ടിരിക്കുന്ന പ്രേക്ഷകന് മികച്ച അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.ചില സീനുകളിൽ ക്യാമറാ ദൃശ്യങ്ങൾ മനസ്സിന് വളരെയധികം കുളിർമയേകാൻ സാധിക്കുന്ന രീതിയിലാണ് ഓരോ ഫ്രെയിമും ഒപ്പിയെടുത്തിരിക്കുന്നത്.
ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവരെ സമ്പന്തിച്ചോളം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര ചിത്രമാണിത്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
Bloodshot
#DD മലയാളം റിലീസ് 14
#Bloodshot
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David S. F. Wilson
പരിഭാഷ : ആദിഷ് ജയരാജ് ടി
പോസ്റ്റർ : ദാനിഷ്
ഡേവിഡ് വിൽസൺ സംവിധാനം നിർവഹിച്ച് വിൻ ഡീസൽ , ഐസ,സാം, ടോബി കെബ്ബേൽ തുടങ്ങിയവർ കേന്ദ്രം കഥാ പാത്രങ്ങളായെത്തിയ സയൻസ് ഫിക്ഷൻ ത്രില്ലർ ആണ് 2020 ൽ റിലീസ് ചെയ്ത ബ്ലഡ്ഷോട്ട് എന്ന സിനിമ.
സിനിമയുടെ പരിഭാഷ ഡി .ഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി നമ്മുടെ ടെലിഗ്രാം ചാനെലിൽ റീലീസ് ചെയ്തിട്ടുണ്ട്.
സിനിമയിലെ നായകനും നായികയും ഒരു പ്രത്യേകത സാഹചര്യത്തിൽ കൊല്ലപ്പെടുകയും പിന്നീട് ഒരു കൂട്ടം ശാസ്ത്ജ്ഞർ കഥാ നായകനെ നാനോ ടെക്നോളജി എന്ന വിദ്യയിലൂടെ ഒരു സൂപ്പർ ഹ്യൂമൺ മെഷീൻ ആക്കി മാറ്റുന്നു.
തുടർന്ന് അദ്ദേഹത്തിന് ഓർമ്മ വീണ്ടെടുക്കാൻ സാധിക്കുന്നതും അവരുടെ മരണത്തിന് കാരണമായവാ മായവരോട് പ്രതികാരം ചെയ്യുന്നതുമാണ് കഥാ പശ്ചാത്തലം.
ആക്ഷൻ രംഗങ്ങൾ നല്ല രീതിയിൽ തന്നെയാണ് സിനിമയിലുടീളം അവതരിപ്പിച്ചിരിക്കുന്നത്.
സ്ഥിരം ക്ലീഷേ സന്ദർഭങ്ങളും അതുപോലെ വിൻ ഡീസലിന്റെ ഒട്ടും അനുയോജ്യമല്ലാത്ത ഭാവാഭിനയങ്ങളുമാണ് സിനിമയുടെ പോരായ്മയായി തോന്നിയത്.
ക്ലൈമാക്സ് സീനുകൾ കുറെ കൂടി മേച്ച പെടുതിയിരുന്നേൽ സിനിമ കുറെ കൂടി നന്നായേനെ.
സയൻസ് ഫിക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാൻ സാധിക്കുന്ന ഒരു ആവറേജ് സിനിമ അനുഭവമാണ് ബ്ലഡ്ഷൂട്ട് എന്ന സിനിമ.
സിനിമ നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്. എല്ലാവരും കാണുക. അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
ഡി.ഡി. മലയാളത്തിന്റെ ടെലിഗ്രാം ചാനെലിൽ ലഭ്യമായ പ്രിന്‍റിൽ മാത്രമെ പരിഭാഷ സിങ്ക് ചെയ്യുകയുള്ളൂ.
Valayam
DD മലയാളം റിലീസ് 13
Valayam
ഭാഷ : തെലുഗു
സംവിധാനം : Ramesh Kadumula
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : അമൻ
രമേശ് കടുമുളയുടെ സംവിധാനത്തിൽ ലാകേഷ്,ദ്വിഗംഗണ, നോയേൽ, രവി പ്രകാശ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2020-ൽ റീലീസ് ചെയ്ത വലയം എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Mystery ത്രില്ലെർ എന്ന ജേണരിൽ ഉൾപ്പെടുത്താവുന്ന ഇൗ സിനിമയുടെ ഏറ്റവും മികച്ചവശം ഇതിന്റെ ശക്തമായ തിരകഥ തന്നെയാണ്.
ഒരു ദിവസം വീട്ടിലേക്ക് തിരിച്ചെത്തിയ നായകന് തന്റെ ഭാര്യയെ ഫ്ളാറ്റിൽ കാണാൻ സാധിക്കുന്നില്ല.
തുടർന്ന് അദ്ദേഹവും പോലീസുമായി ചേർന്നുള്ള അന്വേഷണങ്ങളും അതിനിടയിൽ അവർ മനസ്സിലാക്കുന്ന ഞെട്ടിക്കുന്ന രഹസ്യങ്ങളുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.
ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളുടെ ഉറവിടം തേടിയുള്ള യാത്രയിൽ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും മടുപ്പ് തോന്നി ക്കാത്ത രീതിയിൽ തന്നെയാണ് കഥ പറയുന്നത്.
ആക്ഷൻ രംഗങ്ങളിലെയും അതുപോലെ കാസ്റ്റിങ്ങിലെയും പോരായ്മകൾ മാറ്റി നിർത്തിയാൽ മികച്ചൊരു ത്രില്ലർ അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്.
വ്യത്യസ്തമായ ത്രില്ലർ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
ISmart_Shankar
#DD മലയാളം റിലീസ് 12
#ISmart_Shankar
ഭാഷ : തെലുഗു
സംവിധാനം : Puri Jagannadh
പരിഭാഷ : ആദിഷ് ജയരാജ് ടി
പോസ്റ്റർ : ദാനിഷ്
ചാർമി കൗർ നിർമ്മിച്ച് റാം പൊതിനെനി, നിധി അഗർവാൾ, ആശിഷ് വിദ്യാർഥി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019-ൽ റീലീസ് ചെയ്ത സയൻസ് ഫിക്ഷൻ ത്രില്ലെർ ആയ I Smart Shankar എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
വാടക കൊലയാളിയായ ശങ്കർ ഒരു രാഷ്ട്രീയ നേതാവിനെ കൊലപെടുത്തുകയും അതിൽ നിന്ന് രക്ഷപ്പെടാനായി ശ്രമിക്കുകയും ചെയ്യുന്നു.
അതേ സമയം പ്രധാനപെട്ട മറ്റൊരു കേസ് അന്വേഷിച്ച ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഉള്ള വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ശങ്കരിലേക്ക് അദ്ദേഹത്തിന്റെ ഓർമ്മകൾ ട്രാൻസ്ഫർ ചെയ്യുന്നതാണ് കഥാ പശ്ചാത്തലം.
സിനിമയിൽ ആക്ഷൻ രംഗങ്ങൾ നല്ല രീതിയിൽ തന്നെ പ്രസന്റ് ചെയ്തിട്ടുണ്ട്.അതുപോലെ റാം മികച്ച രീതിയിൽ തന്നെ അഭിനയിച്ചതും സിനിമയുടെ പ്ലസ് പോയിന്റ് ആയി തോന്നി.
ക്ലൈമാക്സ് രംഗങ്ങളും അതുപോലെ തെലുങ്കാന ഭാഷയിലെ സംഭാഷണങ്ങളും കുറെ കൂടി മെച്ചപ്പെടുത്തിയിരുന്നേൽ ഒരുപക്ഷേ സിനിമ മറ്റൊരു തലത്തിൽ തന്നേ എത്തിയേനെ.
പരീക്ഷണ ചിത്രങ്ങളിൽ ഉൾപെടുത്താവുന്ന വ്യത്യസ്തമായ ഒരു സയൻസ് ഫിക്ഷൻ സ്റ്റോറി ആയ I Smart Shankar, കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും ഒരു ശരാശരി അനുഭവം സമ്മാനിക്കുന്നുണ്ട്.
വ്യത്യസ്തമായ സിനിമാ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
Peninsula
DD മലയാളം റിലീസ് 11
Peninsula
ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-ho
പരിഭാഷ : ദ്രുതഗർഷ്യവ കേശവ് & അർജുൻ
പോസ്റ്റർ : തലസെർ
ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച ട്രെയിൻ ടു ബുസാൻ(2016) എന്ന അതിഗംഭീരമായ ചിത്രത്തിന് ശേഷം അതിന്റെ രണ്ടാംഭാഗം ആയാണ് പെനിൻസുല (2020) റിലീസ് ചെയ്തിരിക്കുന്നത്.
യഥാർത്ഥത്തിൽ 2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽ ആണ് സിയോൾ സ്റ്റേഷൻ
റിലീസ് ചെയ്തത്.
എന്നാൽ peninsula
ട്രെയിൻ ടു ബുസാൻ എന്ന സിനിമയുടെ തുടർച്ചയായി അല്ല മുന്നോട്ടു പോകുന്നത്.അതുപോലെ ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമാണ് ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
ട്രെയിൻ ടു ബുസാൻ എന്ന സിനിമയോടൊപ്പം അതേ നിലവാരം പുലർത്താൻ ഇതിന് സാധിച്ചതായി തോന്നിയില്ല.എന്നിരുന്നാലും മേക്കിംഗ് സ്റ്റൈലും അതുപോലെ തിരകഥയും നല്ല രീതിയിൽ തന്നെ ഡയറക്ടർക്ക് പ്രേക്ഷർക്കിടയിൽ പ്രസെന്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ഇൗ സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിലോന്നയി തോന്നിയത് ഇതിലെ അതിമനോഹരമായ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.കണ്ടിരിക്കുന്ന പ്രേക്ഷകരെ അവേഷംകൊള്ളിക്കുന്ന രീതിയിലുള്ള ഗംഭീര ആക്ഷൻ രംഗങ്ങൾ ആയിരുന്നു സിനിമയിലുടീളം കാണാൻ സാധിക്കുന്നത്.
അമിത പ്രതീക്ഷകൾ ഒഴിവാക്കിയാൽ തീർച്ചയായും മടുപ്പില്ലതെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കംപ്ലീറ്റ് സൂമ്പി- ആക്ഷൻ ത്രില്ലറാണ് peninsula 2020 എന്നതിൽ സംശയമില്ല.
ട്രെയിൻ ടു ബുസാൻ എന്ന സിനിമയ്ക്ക് ശേഷം അതേ സീരിസിൽ വരുന്ന
സിയോൾ സ്റ്റേഷൻ(2016),പെനിൻസുല(2020) എന്നീ രണ്ടു സിനിമകളുടെ പരിഭാഷകളാണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
Seoul_Station
#DD മലയാളം റിലീസ് 10
#Seoul_Station
ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-ho
പരിഭാഷ : അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലേക്ക് കടക്കുമ്പോൾ നല്ല രീതിയിൽ തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രികരിച്ചാണ് കഥ പോകുന്നത്. അനിമേഷൻ ആയാലും ത്രിൽ ഒട്ടും കുറക്കാതെ തന്നെയാണ് സിനിമ നീങ്ങുന്നത്. എല്ലാവർക്കും നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കും സിയോൾ സ്റ്റേഷൻ.
Mr&Mrs_Ramachari
DD മലയാളം റിലീസ് 9
Mr&Mrs_Ramachari
ഭാഷ : കന്നഡ
സംവിധാനം : Sathosh Ananddram
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : ദാനിഷ്
സന്തോഷ് അനന്ദ്ധ്രം സംവിധാനം നിർവഹിച്ച് യാഷ് രാധിക പണ്ഡിറ്റ് തുടങ്ങിവർ കേന്ദ്ര കഥാ പാത്രങ്ങൾ ആയെത്തിയ ആക്ഷൻ റൊമാൻസ് ചിത്രമാണ് Mr. and Mrs. Ramachari
സ്വന്തം നിലപാടുകളിൽ അടിയുറച്ച് വിശ്വസിക്കുകയും എന്തും ആർക്കു മുന്നിലും തുറന്നു പറയാനും മടി കാണിക്കാത്ത മനോഭാവമാണ് നായകനായ രമചരിയുടെത്.
അതുകൊണ്ട് തന്നെ വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ താന്തോന്നി എന്ന ചീത്തപ്പേര് ആണ് രമചരിക്കുള്ളത്.
എന്നാൽ ഒരു പ്രത്യക സാഹചര്യത്തിൽ അദ്ദേഹത്തിന് തന്റെ കോളജിലെ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുകയും പിന്നീട് അവളെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്ന തിരിച്ചടികളുമാണ് കഥാ പശ്ചാത്തലം.
എത് സാഹചര്യത്തിലും സ്വന്തം കൂട്ടുകാരെയും വീട്ടുകാരെയും വേദനിപ്പിക്കാതെ സ്വയം വേദനകൾ സഹിച്ചു അവർക്ക് സന്തോഷം നൽകുന്ന കഥാപാത്രമാണ രാമചരിയുടെത്.അതി ഗഭീരമായി തന്നെ യാഷ് ഇത് അഭിനയിച്ച് കാണിക്കുന്നുണ്ട്.
ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്.









