ALONE (2007)

DD മലയാളം റിലീസ് – 42

ALONE (2007)
IMDb ⭐️ 6.5/10
ഭാഷ : Thai
സംവിധാനം : Banjong Pisanthanakun
പരിഭാഷ : മിഥുൻ എസ് അമ്മഞ്ചേരി
പോസ്റ്റർ :സിജോൺ ക്രിസ്റ്റൽ
ജോണർ : Horror

ഷട്ടർ, പീ-മാക്, വൺഡേ തുടങ്ങിയ സിനിമകളുടെ സംവിധായകൻ “Banjong Pisanthanakun ” ൻ്റെ സംവിധാനത്തിൽ 2007 ൽ പുറത്തു വന്ന ഹൊറർ, ത്രില്ലർ സിനിമയാണ് എലോൺ.

തൻ്റെ ഇരട്ട സഹോദരിയുടെ മരണശേഷം കൊറിയയിൽ താമസമാക്കിയ പിം തൻ്റെ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞ് തൻ്റെ കാമുകനോടൊപ്പം തിരിച്ച് തായ്ലൻ്റിലേക്ക് മടങ്ങിവരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം അവരുടെ പഴയ വീട്ടിൽ താമസമാക്കുന്ന പിമ്മിനെ മരിച്ചു പോയ തൻ്റെ ഇരട്ട സഹോദരിയുടെ ആത്മാവ് വേട്ടയാടാൻ ആരംഭിക്കുന്നു.

എന്തുകൊണ്ടാണ് തൻ്റെ സഹോദരിയുടെ ആത്മാവ് പിമ്മിനെ വേട്ടയാടുന്നത്?
അവരുടെ കുടുംബത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ത്?

തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരമാണ് ഈ തായ്ലൻ്റ് മൂവി .


Born To Fight

DD മലയാളം റിലീസ് 41

Born To Fight
IMDb ⭐️ 6.2/10
ഭാഷ : Thai
സംവിധാനം : Panna Rittikrai
ജോണർ : Action,Thriller
പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ



മയക്കുമരുന്ന് പ്രഭു ജനറൽ യാങിനെ പിടികൂടാനും ചോൻബുരി പ്രവിശ്യയിലെ കാർട്ടൽ അടച്ചുപൂട്ടാനുമുള്ള ഒരു ഓപ്പറേഷനിൽ റോയൽ തായ് രഹസ്യ പോലീസുകാരായ നായകനും നായകന്റെ ബോസ്സും പങ്കെടുക്കുന്നു. വിനാശകരമായ ഒരു ട്രക്ക് പിന്തുടരലിനുശേഷം, അവർ ജനറൽ യാങിനെ പിടികൂടാൻ ശ്രമിക്കുന്നു, പക്ഷേ അയാൾ തന്റെ ട്രക്കുകളിലൊന്നിൽ സ്ഥാപിച്ച ബോംബ് പൊട്ടി നായകന്റെ ബോസ്സ് മരണപെടുന്നു.
അതിന് ശേഷം തന്റെ ദുഃഖത്തിൽ നിന്ന് കരകേറാൻ നായകൻ, തന്റെ സഹോദരിയുടെ കൂടെ സ്പോർട്സ് സംഘടനകൾ ഒരുമിച്ച് നടത്തുന്ന ഒരു സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമാവാൻ ഒരു ഗ്രാമത്തിലേക്ക് പോകുന്നു. എന്നാൽ അപ്രതീക്ഷിതമായി തീവ്രവാദികൾ വന്ന് ആ ഗ്രാമം പിടിച്ചടക്കി അവരെയല്ലാവരെയും ബന്ദികൾ ആക്കുന്നു. അങ്ങനെ ഒരു അവസരത്തിൽ അവർക്കെതിരെ പോരാടാൻ ആ ഗ്രാമം മുഴുവൻ തീരുമാനിക്കുന്നു.

ആക്ഷൻ സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. വളരെ അപകടം നിറഞ്ഞ ആക്ഷൻ സീനുകൾ സിനിമയിൽ അനവധിയുണ്ട്. ഒരുപക്ഷെ ഈ സിനിമയിലെ പല രംഗങ്ങളുടെയും മേക്കിങ് ക്വാളിറ്റി കണ്ടാൽ നിങ്ങൾ ഒന്ന് ചിന്തിച്ചു പോകും, ഇത് 2004ൽ പുറത്തിറങ്ങിയ ഒരു തായ് ചിത്രം തന്നെയാണോയെന്ന്.


Tale of the Nine Tailed

DD മലയാളം റിലീസ് – 40

Tale of the Nine Tailed
IMDb ⭐️ 9/10
ഭാഷ : കൊറിയൻ
സംവിധാനം : Kang Shin Hyo
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനിഷ്
ജോണർ : Fantasy, Thriller
എപ്പിസോഡ് – 16


Kang Shin Hyo സംവിധാനം നിർവഹിച്ച് Lee Dong-wook,Jo Bo-ah,Kim Bum,Kim Yong-ji തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി, 2020-ൽ സംപ്രേഷണം ആരംഭിച്ച സൗത്ത് കൊറിയൻ fantesy ത്രില്ലർ സീരീസ് ആണ് Tale of the Nine Tailed.

Baekdudaegan എന്ന മലനിരകളിലെ പർവ്വത ദേവനായിരുന്നു Lee Yeon.അദ്ദേഹം തന്റെ ജീവിതം ഒരു പർവ്വത ദേവനായി ത്യജിച്ചിരിക്കുന്നത് തന്റെ കാമുകിയുമായുള്ള പുനർജന്മസംഗമത്തിനായാണ്.

കഴിഞ്ഞ 100 വർഷങ്ങൾ ആയി അദ്ദേഹം ജീവിക്കുന്നത് ഒൻപത് വാലുള്ള , മനുഷ്യ രൂപത്തിലുള്ള ഒരു കുറുക്കനായാണ്.

അതേ സമയം Nam Ji-A ,PDC സ്റ്റേഷന്‌ വേണ്ടി അമാനുഷികമായ വിഷയങ്ങളിൽ ഡോക്യുമെന്ററികൾ ചെയ്യുന്ന വ്യക്തിയാണ്.

അവളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരും ആയി സഞ്ചരിച്ചപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അവളെ രക്ഷിച്ച വ്യക്തിയെ ഇപ്പോളും അവൾ ഓർക്കുന്നുണ്ട്. എന്നാൽ ഒരു വിവാഹ വേളയിൽ വെച്ച് കാണാതായ വധുവിനെ അന്വേഷിക്കുന്നതിനായി സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ആണ് അവൾ ആ സത്യം മനസ്സിലാക്കുന്നത്.കുട്ടിക്കാലത്ത് തന്നെ രക്ഷിച്ച അതെ വ്യക്തി തന്നെയാണ് ഒരു ചുവപ്പ് കുടയും ചൂടി നടക്കുന്നതായി സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കുന്നത്.

കിടിലൻ ട്വിസ്റ്റ് കളുമായി മുന്നേറുന്ന ഈ സീരിസിന്റെ ഓരോ എപിസോടുകളും ഏകദേശം 1hour 10 മിനിറ്റ് ദൈർഘ്യമുള്ളതാണ്.

VFX രംഗങ്ങൾ ഒരു രക്ഷയുമില്ലാത്ത രീതിയിൽ അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില സീനുകൾ കാണുമ്പോൾ തന്നെ VFX രംഗങ്ങളുടെ മികവ് നമ്മളെ പിടിച്ചിരുത്തുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

Fantasy ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വരെ സംബന്ധിച്ചോളം ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ കിടിലൻ ആക്ഷൻ ഡ്രാമ തന്നെയാണ് ഈ സീരീസ് എന്നതിൽ സംശയമില്ല.

Little Big Master (2015)

DD മലയാളം റിലീസ് – 39

Little Big Master (2015)
IMDb ⭐️ 7.3/10
ഭാഷ : Mandarin
സംവിധാനം : Adrian Kwan
പരിഭാഷ : അർജുൻ ശ്രീകുമാർ
പോസ്റ്റർ :സിജോൺ ക്രിസ്റ്റൽ
ജോണർ : Drama


2015ഇൽ പുറത്തിറങ്ങിയ ഒരു കാന്റോണിയൻ ചിത്രം. യഥാർത്ഥ സംഭവങ്ങളെ അസ്പദമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ബാക്കിയുള്ള ജീവിതം യാത്ര ചെയ്തു ജീവിക്കണം എന്ന് ലൂയി ആഗ്രഹിക്കുന്നു. പക്ഷെ ലൂയിയുടെ ഭർത്താവിന് 4 മാസം കൂടി ഒരു ജോലി ചെയ്തു തീർക്കാനുണ്ട്. അത് കഴിഞ്ഞേ യാത്ര പോകാൻ കഴിയൂ. അങ്ങനെ ആ 4 മാസ ഇടവേളയിൽ ലൂയി ഒരു നഴ്സറി സ്കൂളിലെ പറ്റി കേൾക്കുകയും അവിടുത്തെ കുട്ടികളുടെ കഷ്ടപ്പാട് അറിയുകയും ചെയ്യുന്നു.പിന്നീട് ലൂയിയുടെ ജീവിതം മാറുന്നു. എന്നിട്ട് ആ നഴ്സറി സ്കൂളിൽ അദ്ധ്യാപികയായി ലൂയി എത്തുന്നതും. ആ അഞ്ചു കുട്ടികളും യുഎഇയും തമ്മിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനസ്സ് നിറയ്ക്കുന്ന ഒരു ഫീൽ ഗുഡ് അനുഭവമാണ് ഈ ചിത്രം.


Arjun Suravaram (2019)

DD മലയാളം റിലീസ് – 38

Arjun Suravaram (2019)
IMDb ⭐️ 7.0/10
ഭാഷ : തെലുഗു
സംവിധാനം : T Sathosh
പരിഭാഷ :ഷജീഫ് സലാം
പോസ്റ്റർ :ദാനിഷ്
ജോണർ : Action,Thriller

ടിവി 99 എന്ന ചാനലിൽ ജോലി ചെയ്യുന്ന കുറ്റാന്വേഷണ പത്രപ്രവർത്തകൻ  അർജുൻ സുരവരത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരിക്കൽ അയാൾ വ്യാജസ്റ്റിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും.ജാമ്യത്തിലിറങ്ങി തന്റെ നിരപരാധിത്വം തെളിയിക്കാനും അതിനു പിന്നിലുള്ളവരെ കണ്ടത്താനും നടത്തുന്ന അർജുന്റെ പോരാട്ടമാണ്.
ആക്ഷൻ രംഗങ്ങളും വളരെ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്
ഒറ്റവാക്കിൽ പറഞ്ഞാൽ നല്ലൊരു ആക്ഷൻ ത്രില്ലർ ചിത്രം

The Silence (2019)

DD മലയാളം റിലീസ് – 37

The Silence (2019)
IMDb ⭐️ 5.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : John R Leonetti
പരിഭാഷ : അനന്തു മാർത്തൻ
പോസ്റ്റർ :തലസെർ
ജോണർ : Horror

പെൻസിൽവാനിയ മലനിരകളിലെ തുരങ്കങ്ങളിൽ കുഴിച്ചു ഉള്ളിലോട്ട് പോയിക്കൊണ്ടിരുന്ന ഒരു ഗവേഷണ സംഘം. ഏറെ ഉള്ളിലോട്ട് പോയ അവർ ഒരു ഭാഗം പൊട്ടിക്കുമ്പോൾ ഉള്ളിലോട്ട് അഗാധമായ ഒരു ഗർത്തം കാണുന്നു. അതിനുള്ളിൽ നിന്നും അജ്ഞാതമായ ഒരു കൂട്ടം കാഴ്ച്ചശക്തിയില്ലാത്ത പറക്കുന്ന ജീവികൾ പുറത്തു വരുന്നു. ലക്ഷക്കണക്കിന് വർഷം ആ മലനിരകൾക്കടിയിൽ പെട്ട്, ശബ്ദമുണ്ടാക്കുന്ന എന്തിനെയും കാർന്നു തിന്നുന്ന ലക്ഷക്കണക്കിന് ജീവികളാണ് വെട്ടുകിളികളെ പോലെ അമേരിക്കയിലേക്ക് പറന്നെത്തുന്നത്.. സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ജനങ്ങളോട് ശബ്ദമുണ്ടാക്കാതെ ഇരിക്കുകയും ചെയ്യാനുള്ള നിർദേശങ്ങൾ കൊടുക്കുന്നു. എന്നാൽ ആ സ്ഥലത്തു നിന്നു 2 കാറുകളിൽ രക്ഷപ്പെട്ടു പോവുകയാണ് നായക കുടുബം.. ആ കുടുബത്തിലെ പെണ്കുട്ടിക്ക് കേൾവി ശക്തി ഇല്ലാത്തതിനാൽ അവർക്കെല്ലാം ആംഗ്യഭാഷ വശമുണ്ടായിരുന്നു.. അവരുടെ അതിജീവനമാണ് പടത്തിന്റെ ഇതിവൃത്തം..

പേര് പോലെ തന്നെ സൈലൻസ് ആണ് തീം.. ശ്വാസം അടക്കിപ്പിടിച്ചു വേണം ഓരോ സീനും കാണാൻ.ത്രില്ലിംഗ് എന്ന് വച്ചാൽ അമ്മാതിരി ത്രില്ലിംഗ് ആണ്.


The Cat (2011)

DD മലയാളം റിലീസ് – 36

The Cat (2011)
IMDb ⭐️ 7.2/10
ഭാഷ : കൊറിയൻ
സംവിധാനം : Seung-wook Byeon
പരിഭാഷ : ഷാഹുൽ ഹമീദ് എം
പോസ്റ്റർ :വാരിദ് സമാൻ
ജോണർ : Horror


ഒരു പെറ്റ് ഷോപ്പിൽ വർക്ക്‌ ചെയ്യുന്ന ഒരു പെൺകുട്ടിയാണ് സോ-യെൺ. ചെറിയ കാര്യങ്ങൾക്ക് പോലും പേടിക്കുന്ന ക്ലാസ്ട്രോഫോബിയ എന്ന മാനസിക പ്രശ്നമുള്ള ഒരാൾ കൂടിയാണ് അവൾ. അങ്ങനെയിരിക്കെ അവരുടെ കടയിലേക്ക് പൂച്ചയുമായി എപ്പോഴും വരുന്ന ഒരു സ്ത്രീ സംശയാസ്പദമായ നിലയിൽ കൊല്ലപ്പെടുന്നു. ഒരു സാഹചര്യത്തിൽ അവരുടെ പൂച്ചയെ അവൾക്ക് നോക്കേണ്ടി വരുന്നു. തുടർന്ന് ആ നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്ക് പൂച്ചക്കളുമായി ബന്ധമുണ്ടെന്ന് അവൾ മനസിലാക്കുന്നു. ബാക്കി കണ്ടറിയൂ. അത്യാവശ്യം പേടിപെടുത്തുന്ന രംഗങ്ങൾ ഉള്ള ഈ ചിത്രം അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു കൊറിയൻ ഹൊറർ ത്രില്ലറാണ്.

Mahanubhavudu (2017)

DD മലയാളം റിലീസ് – 35

മഹാനുഭാവുഡു (2017)
Mahanubhavudu (2017)
IMDb ⭐️ 6.4/10
ഭാഷ : തെലുഗു
സംവിധാനം : Maruthi Dasari
സ്റ്റാർറിംഗ് : Sharwanand, Mehreen Pirzada
പരിഭാഷ : ആദിഷ് ജയരാജ്‌ ടി
പോസ്റ്റർ :വാരിദ് സമാൻ
ജോണർ : Romantic, Comedy

അവലോകനം 👇

ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD), ജീവിതത്തിൽ വൃത്തിയും വെടിപ്പും കൂടിപ്പോയാൽ എന്തൊക്കെ സംഭവിക്കാം. അത്തരം പ്രശ്നങ്ങളുള്ള ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാണ് ആനന്ദ് (ശർവാനന്ദ് ).

മറ്റുള്ളവരോട് അടുത്ത് ഇടപഴകാൻ താൽപര്യമില്ലാത്ത ഒരു വ്യക്തി, ഇങ്ങനെ പോകുന്ന അവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെൺക്കുട്ടി കടന്നുവരുകയും, അവളെ കാണുകയും പിന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നായകന്,

ചില പ്രത്യേക സാഹചര്യത്തിൽ അവളുടെ ഗ്രാമത്തിലേക്ക് പോകേണ്ടിവരുന്നു. അവിടെ ആനന്ദിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അതിമനോഹരമായ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.

തുടർന്നങ്ങോട്ട് വളരെ രസകരമായ ഈ കഥ മുന്നോട്ട് പോകുന്നത്, കാണാത്തവർ തീർച്ചയായും കാണുക.

അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.

Better_Days

#DD മലയാളം റിലീസ് 33

#Better_Days


ഭാഷ : മാൻഡറിൻ
സംവിധാനം : Derek Tsang
പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ


“ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകും” അത്തരത്തിൽ ചെൻ നിയാൻ എന്ന പെൺകുട്ടിയുടെയും അവളുടെ ദൈവത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഓരോ സിനിമ പ്രേമിയും പ്രണയ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. സ്കൂളിൽ തന്റെ സഹപാഠികളിൽ നിന്നും നിരന്തരമായി പീഡനവും, ഉപദ്രവവും, കളിയാക്കലും അനുഭവിക്കുന്ന ഒരു പെൺകുട്ടിയും പിന്നീട് അവൾക്ക് താങ്ങായും തണലായും വരുന്ന തെരുവിൽ തല്ലുണ്ടാക്കി നടക്കുന്ന ഒരു ചെറുപ്പക്കാരനും, അവർക്കിടയിൽ ഉണ്ടാകുന്ന ശക്തമായ ബന്ധവും ത്യാഗവും, “ബുള്ളിയിങ്” “റാഗിങ്ങ്” എന്നിവയുടെ അനന്തരഫലങ്ങളും എന്നിങ്ങനെ ഉള്ള സമൂഹത്തിൽ പ്രാധാന്യം ഏറിയ വിഷയത്തെയും അതുപോലെ താന്നെ മനോഹരമായ പ്രണയവും എല്ലാം പറയുന്ന ഒരു മികച്ച ചിത്രമാണ് 2019ൽ മാൻഡറിന് ഭാഷയിൽ പുറത്തിറങ്ങിയ Better days. കാണുന്ന പ്രേക്ഷകരുടെ കണ്ണൊന്നു നിറയ്ക്കാനും ഒന്ന് ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ വാരികൂട്ടിയ ചിത്രം ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്രിട്ടിക്‌സിന്റെ ഇടയിൽ നിന്നും പ്രേക്ഷകരുടെ ഇടയിൽ നിന്നും ഒരേപോലെ മികച്ച അഭിപ്രായം ചിത്രം നേടിയെടുത്തു. My drama list, rotten tomatoes പോലുള്ള സൈറ്റുകളിൽ ചിത്രത്തിനു കിട്ടിയ വലിയ റൈറ്റിങ്സ് അതിന് ഉദാഹരമാണ്.



World_War_Z

#DD മലയാളം റിലീസ് 32

#World_War_Z


ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Marc Forster
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ



Marc Forster സംവിധാനം നിർവഹിച്ച് Brad Pitt,Mireille Enos, Daniella Kertesz, James Badge Dale, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2013-ൽ റീലീസ് ചെയ്ത World War Z എന്ന സൂമ്പി സിനിമയുടെ പരിഭാഷയാണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

യുണൈറ്റഡ് നേഷൻസ് എംപ്ലോയീ എന്ന സംഘടനയിലെ മുൻ ഉദ്യോഗസ്ഥനായ Gerry, മനുഷ്യരെ ഭയാനകമായി വേട്ടയാടുന്ന ഒരു സോമ്പി വൈറസ്സിന് എതിരെ പോരാടുന്നതും തുടർന്ന് അതിനെ അതിജീവിക്കാൻ ഒരു മാർഗം കണ്ടെത്തുന്നതുമാണ്‌ സിനിമയുടെ കഥാ പശ്ചാത്തലം.

ഇതേ ജേണറിൽ വരുന്ന ഒരുപാട് സിനിമകൾ മുൻപ് വന്നിട്ടുണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായി കിടിലൻ മേക്കിങ്ങും മികച്ച ക്ലൈമാക്സും ആണ് ഈ സിനിമയിൽ ഒരുക്കിയിരിക്കുന്നത്.

Zombie ആക്രമണവും തുടർന്നുള്ള ഭീകര അന്തരീക്ഷവും വളരെയികം ത്രില്ലിംഗ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

അതുപോലെ ഒരു നഗരത്തിന്റെ മുഖഛായ തന്നെ ഇത്രെയും പരിതാപകരമായി മാറുന്ന അവസ്ഥയെ ,ക്യാമറാ കാഴ്ച്ചയിൽ അതി ഗംഭീരമായി തന്നെ ഒപ്പിയെടുക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്‌.

ഇതുപോലൊരു മഹമാരിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി ഓടിയോളിക്കുന്ന ജനങ്ങളുടെ നിസ്സഹായ അവസ്ഥ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും മനസ്സിൽ തട്ടുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

Zombie survival ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.ഒരേ സമയം ആകാംഷയുടെയും ഭീതിയുടെയും ഉൾക്കാഴ്ചകൾ സമ്മാനിക്കുന്ന മികച്ച ദൃശ്യാനുഭവം തന്നെയായിരിക്കും ഈ സിനിമയെന്ന് നിസ്സംശം പറയാം.

Design a site like this with WordPress.com
Get started