Rustum (2019)

DD മലയാളം റിലീസ് – 51

Rustum (2019)
IMDb ⭐️ 4.9/10
ഭാഷ : കന്നഡ
സംവിധാനം : രവി വർമ
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Action

ശിവരാജ് കുമാർ,വിവേക് ഒബ്‌റോയ് ,ശ്രദ്ധ ശ്രീനാഥ്എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി 
രവിവർമ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ ചിത്രമാണ് “റുസ്തം.” 
ആഭ്യന്തരമന്ത്രിക്കും മകനുമെതിരെയുള്ള കേസ് അന്വേഷിച്ച  ഒരു ഐ‌എ‌എസ്
ഉദ്യോഗസ്ഥനെ കാണാതാകുന്നു.അയാളെ കണ്ടെത്താൻ  പുതിയ അയൽക്കാരനായ
 അഭിഷേക് (ശിവരാജ്‌കുമാർ) സഹായിക്കുന്നു.അദ്ദേഹത്തെയും ശത്രുക്കൾ 
കേസിൽ ജയിലിലാക്കുന്നു.എന്നാൽ ജയിലിൽ വെച്ച് അദ്ദേഹത്തെ കൊല്ലാൻ 
വന്ന ഗുണ്ടകൾ ഭയന്നോടുന്നു.ആരാണ് അഭിഷേക്?അയാൾ ആരായിരുന്നു?
ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രം കന്നട സിനിമാ പ്രേമികളെ നിരാശരാക്കില്ല. 

Rustum (2019)

DD മലയാളം റിലീസ് – 51

Rustum (2019)
IMDb ⭐️ 4.9/10
ഭാഷ : കന്നഡ
സംവിധാനം : രവി വർമ
പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : Action

ശിവരാജ് കുമാർ,വിവേക് ഒബ്‌റോയ് ,ശ്രദ്ധ ശ്രീനാഥ്എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി 
രവിവർമ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ ചിത്രമാണ് “റുസ്തം.” 
ആഭ്യന്തരമന്ത്രിക്കും മകനുമെതിരെയുള്ള കേസ് അന്വേഷിച്ച  ഒരു ഐ‌എ‌എസ്
ഉദ്യോഗസ്ഥനെ കാണാതാകുന്നു.അയാളെ കണ്ടെത്താൻ  പുതിയ അയൽക്കാരനായ
 അഭിഷേക് (ശിവരാജ്‌കുമാർ) സഹായിക്കുന്നു.അദ്ദേഹത്തെയും ശത്രുക്കൾ 
കേസിൽ ജയിലിലാക്കുന്നു.എന്നാൽ ജയിലിൽ വെച്ച് അദ്ദേഹത്തെ കൊല്ലാൻ 
വന്ന ഗുണ്ടകൾ ഭയന്നോടുന്നു.ആരാണ് അഭിഷേക്?അയാൾ ആരായിരുന്നു?
ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രം കന്നട സിനിമാ പ്രേമികളെ നിരാശരാക്കില്ല. 

Vagabond (2019)

DD മലയാളം റിലീസ് – 50

Vagabond (2019)
IMDb ⭐️ 8.3/10
ഭാഷ : കൊറിയൻ
സംവിധാനം : Yoo In-sik
എപ്പിസോഡ് :16

പരിഭാഷ : വാരിദ് സമാൻ, ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷാഹുൽ ഹമീദ് എം, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്

പോസ്റ്റർ :തലസെർ
ജോണർ : Action , Mystery , Thriller

സാങ്കേതിക തകരാർ മൂലം ഉണ്ടായെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വിമാന അപകടത്തിലൂടെയാണ് സീരിസ് ആരംഭിക്കുന്നത്. എന്നാൽ ഇത് ഒരു സാങ്കേതിക തകരാർ മൂലം ഉണ്ടായ അപകടമല്ല പകരം ഇത് ചിലർ കരുതികൂട്ടി ഉണ്ടാക്കിയ ഒരു അപകടമാണെന്ന് അതിൽ മരണപെട്ട ഒരു കുട്ടിയുടെ അമ്മാവനായ ചാ ഡാൽ-ഗോൺ മനസ്സിലാക്കുന്നു. തുടർന്ന് മരണപെട്ടവരെ ആദരിക്കാൻ മോറോക്കയിലേക്ക് പോകുന്ന നായകൻ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നു. നാഷണൽ ഇന്റലിജൻസ് സർവീസ് ഏജന്റ് ആയ ഗോ ഹേ-റിയും ഒരു സന്ദർഭത്തിൽ നായകനെ സഹായിക്കാൻ എത്തുന്നതോട് കൂടി കൂടുതൽ രഹസ്യങ്ങൾ അറിയാൻ അവർ ഒരുമിച്ച് ഇറങ്ങുന്നതാണ് തുടർന്ന് നടക്കുന്ന കഥ.

ഓരോ എപ്പിസോഡും പിടിച്ചിരുത്തുന്ന ഈ സീരിസിൽ മികച്ച ട്വിസ്റ്റുകൾക്ക് ഒട്ടും കുറവില്ല. സീരിസിന്റെ മേക്കിങ് ക്വാളിറ്റിയും ആക്ഷൻ സീനുകൾ എടുത്തിരിക്കുന്ന വിധവുമെല്ലാം അടിപൊളിയാണ്. ഒറ്റ എപ്പിസോഡ് പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഈ സീരിസ് കൊറിയൻ ഡ്രാമ ആരാധകർക്ക് ഒരു മസ്റ്റ് വാച്ച് ആയ ഐറ്റമാണ്.

Sheep Without a Shepherd (2019)

DD മലയാളം റിലീസ് – 49

Sheep Without a Shepherd (2019)
IMDb ⭐️ 6.8/10
ഭാഷ : Mandarin, Thai
സംവിധാനം : Sam Quah
പരിഭാഷ &പോസ്റ്റർ : അർജുൻ ശ്രീകുമാർ
ജോണർ : Crime, Drama, Thriller

ചെറുകിട ബിസ്സ്നസ്മാനായ വെയ്‌ജിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയയാണ് ചിത്രത്തിൽ പറയുന്നത്. വെയ്‌ജി വീട്ടിൽ ഇല്ലാത്ത സമയത്തു വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു പയ്യനെ വെയ്‌ജിയുടെ ഭാര്യയും മകളും അബദ്ധവശാൽ കൊല്ലുന്നു. ആ കൊലപാതകം ഒളിപ്പിക്കാനുള്ള ആ കുടുംബത്തിന്റെ ശ്രെമങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.

എല്ലാവർക്കും സുപരിചിതമായ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ ചൈനീസ് പതിപ്പാണ് ഈ ചിത്രം. ഏത് ചെറിയ കഥ കിട്ടിയാലും അത് വളരെ മികവോടെ ഇടുക്കുന്ന ഒരു ഇൻഡസ്ട്രിയിൽ ദൃശ്യം പോലൊരു കഥ കിട്ടിയാൽ എന്തായിരിക്കും. വളരെയധികം ത്രില്ലിങ്ങോടെയാണ് ഈ ചിത്രം നീങ്ങുന്നത്. മലയാളത്തിൽ നിന്ന് അല്പം വ്യത്യാസത്തിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്. ദൃശ്യം കണ്ടതാണെങ്കിലും വളരെയധികം ത്രില്ലോടെ ഈ ചിത്രം കണ്ടിരിക്കാൻ പറ്റും. ഒറിജിനലിനോട് നീധി പുലർത്തിയോ എന്ന് കണ്ടതിനു ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. ദൃശ്യം 2 വരാനിരിക്കവേ dd മലയാളത്തിന്റെ വക ചെറിയൊരു സമ്മാനം.

The Hot Chick (2002)

DD മലയാളം റിലീസ് – 48

The Hot Chick (2002)
IMDb ⭐️ 5.5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Tom Brady
പരിഭാഷ : ശബീബ് സാജ്
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
ജോണർ : Fantasy, comedy




ഹൈസ്കൂളിലെ ഏറ്റവും ഫേമസ് വിദ്യാർത്ഥിയാണ് ജെസീക്ക സ്പെൻസർ. ജെസീക്ക, അവളുടെ ഉറ്റസുഹൃത്ത് ഏപ്രിൽ, മറ്റ് രണ്ട് കുട്ടുകാരികളായ  ലുലു, കീസിയ എന്നിവരുമായി ഒരു മാളിൽ പോയി കുറച്ച് ഷോപ്പിംഗ് നടത്തുന്നു. അവിടെ അവർ ഒരു പുരാതന സാധനങ്ങൾ വിൽക്കുന്ന  ഒരു കടയിൽ കയറുന്നു.  അവിടെ ഒരു ജോഡി കമ്മലുകൾ ജെസീക്കയുടെ ശ്രദ്ധയിൽ പെടുന്നു.  ബി.സി 50 ൽ  അബിസീനിയയിൽ ജീവിച്ചിരുന്ന നവ എന്ന് പേരുള്ള രാജകുമാരിക്ക് അവരുടെ ഇഷ്ട്ടമില്ലാത്ത കല്യാണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി ഒരു മന്ത്രവാദി ഉണ്ടാക്കിയ കമ്മലുകൾ ആയിരുന്നു അവ.
കടയുടമ അത് വിൽക്കാൻ ഉള്ളതല്ലെന്ന് പറയുന്നു,  എന്നാൽ ജെസ്സിക്ക അവിടെ നിന്നും കമ്മലുകൾ  മോഷ്ടിക്കുന്നു. എന്നാൽ പിന്നീട് അതിലൊരെണ്ണം അബദ്ധവശാൽ മോഷണവും,പിടിച്ചു പറിയും നടത്തുന്ന ക്ലൈവ് എന്ന കുറ്റവാളിയുടെ കയ്യിൽ കിട്ടുന്നതും, അതുമൂലം പരസപരം അവർ പോലുമറിയാതെ അവരുടെ ശരീരങ്ങൾ തമ്മിൽ മാറിപോവുന്നതും അവർക്ക് അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥ. 
ഫാന്റസി കോമഡി ഇഷ്ട്ടമുള്ളവർക്ക് കണ്ടിരിക്കാൻ പറ്റുന്ന ഒരു സൂപ്പർ ഫാന്റസി മൂവി… ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ മലയാളത്തിൽ ” ഇതിഹാസ ” എന്ന പേരിൽ ഒരു സിനിമ ഇറക്കിയിട്ടുണ്ട്.

The Magician (2015)

DD മലയാളം റിലീസ് – 47

The Magician (2015)
IMDb ⭐️ 6.0/10
ഭാഷ : കൊറിയൻ
സംവിധാനം : Dae-Seung Kim
പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : Fantasy, Drama, Romance

ജോസോൺ രാജവംശത്തിലെ ഉജിയിലെ പ്രശസ്തമായ റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റ് ഏരിയയായ മൊറാൻഗ്രൂവിലെ പ്രശസ്തനായ മാന്ത്രികനാണ് ഹ്വാൻ-ഹീ.ക്വിംഗ് രാജവംശത്തിലെ മാന്ത്രികനായ ഗ്വി-മോളിന്റെ ശിക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹ്വാൻ-ഹീക്ക് ബാല്യക്കാലത്തിൽ നിരവധി പീഡനങ്ങൾ അനുഭവിക്കേണ്ടതായിവരുന്നു.അങ്ങനെയിരിക്കെ ഹ്വാൻ-ഹീ തന്റെ സുഹൃത്ത് ബോ-ഇമിനൊപ്പം ഗ്വി-മോളിനടുത്തു നിന്നും ഒളിച്ചോടുന്നു. എന്നിരുന്നാലും ഭൂതക്കാല ഓർമ്മകൾ തന്നെ ഇപ്പോഴും അലട്ടുകയാണ്. ജോസോൺ രാജവംശത്തിലെ രാജകുമാരിയാണ് ചിയോംഗ്-മ്യുങ് (ഗോ അറ). ക്വിംഗ് രാജവംശത്തിലെ രാജകുമാരനെ വിവാഹം കഴിക്കാൻ അവൾ ക്വിംഗ് രാജവംശത്തിലേക്ക് പോകുന്നു. അവൾക്ക് വിവാഹം കഴിക്കാൻ ആഗ്രഹമില്ല, പക്ഷേ അവളുടെ കുടുംബം കാരണം അവൾക്ക് മറ്റ് മാർഗമില്ലായിരുന്നു. ക്വിങ്ങിലേക്കുള്ള യാത്രാമധ്യേ, ജോസോൺ രാജവംശത്തിലെ യുജിയിൽ അവൾ തന്റെ ഗ്രൂപ്പിനൊപ്പം നിൽക്കുന്നു. അവിടെ, പർവതപ്രദേശത്തെ ഒരു മലഞ്ചെരുവിനടുത്ത് അവൾ ഹ്വാൻ-ഹീയെ കണ്ടുമുട്ടുന്നു. ചിയോംഗ്-മ്യുങ് ഒരു രാജകുമാരിയാണെന്ന് ഹ്വാൻ-ഹീക്ക് അറിയില്ല, പക്ഷേ അവൻ അവളുമായി പ്രണയത്തിലാകുന്നു.തുടർന്ന് അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികസങ്ങളും, ഹ്വാൻ-ഹീക്ക് രാജകുമാരിയെ സ്വന്തമാകുവാൻ കഴിയുമോ? എന്നതുമാണ് ചിത്രത്തിൽ പറയുന്നത്.

Colour Photo (2020)

DD മലയാളം റിലീസ് – 46

Colour Photo (2020)
IMDb ⭐️ 8.6/10
ഭാഷ : തെലുഗു
സംവിധാനം : Sandeep Raj
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Drama



ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ജയകൃഷ്ണൻ, ദാരിദ്ര്യ കുടുംബത്തിൽ ജനിച്ച ജയക്യഷ്ണൻ പാൽകച്ചവടം നടത്തുന്നതിനോടൊപ്പം ടൗണിലെ കോളേജിൽ പഠിക്കുകയും ചെയ്യുന്നു.കറുത്ത നിറമുള്ള ജയകൃഷ്ണൻ ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുന്നത് അതേ കോളേജിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മിൽക്കി ബ്യൂട്ടി ദീപ്തി വർമ്മയുമായിയാണ്. ദീപ്‌തിയുടെ മൂത്ത സഹോദരൻ രാമരാജു അവരുടെ പ്രണയത്തെ എതിർക്കുന്നു.
മച്ചിലിപട്ടണത്തെ എഞ്ചിനീയറിംഗ് കോളേജിൽ ജയകൃഷ്ണയുടെയും ദീപ്‌തിയുടെയും പ്രണയകഥ നടന്നതെങ്ങനെ?സമ്പന്ന കുടുംബത്തിൽ ജനിച്ച ദീപതി സൗന്ദര്യവും പണവുമില്ലാത്ത ജയകൃഷ്ണനുമായി എങ്ങനെ പ്രണയത്തിലായി? പോലീസ് ഇൻസ്പെക്ടറായ ദീപ്തിയുടെ സഹോദരൻ അവരുടെ പ്രണയത്തെ എന്തുകൊണ്ടാണ് എതിർക്കുന്നത്? ദീപ്‌തിയുടെയും ജയക്യഷ്ണന്റെയും പ്രണയകഥ എങ്ങനെ അവസാനിക്കും? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കളർ ഫോട്ടോ സ്റ്റോറി.ഫ്ളാഷ് ബാക്കിലൂടെ കഥപറയുന്ന ഈ ചിത്രം പ്രണയ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.



Door Lock (2018)

DD മലയാളം റിലീസ് – 45

Door Lock (2018)
IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Kwon Lee
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Thriller


ലീ ഹാന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ക്രൈം, ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഡോർ ലോക്ക്. ചോ ക്യൂങ്-മിൻ എന്ന യുവതി ഒരു ബാങ്കിൽ ജോലിചെയ്യുന്നു. കുറച്ച് നാളായി ചോയ്ക്ക് ഒരു സംശയം താനല്ലാതെ മറ്റാരെങ്കിലും തന്റെ മുറി ഉപയോഗിക്കുന്നുണ്ടോ ? പല തെളിവുകളും ചോയ്ക്ക് ലഭിക്കുന്നു എന്നാലത് തന്റെ മാത്രം സംശയമാണെന്ന് കരുതുന്ന ചോയ് ഒരിക്കല്‍ തന്റെ മുറിയില്‍ നടന്ന ഒരു കൊലപാതകത്തോടുകൂടി ആകെ ഞെട്ടലിലാകുന്നു. സത്യം അന്വേഷിച്ചുള്ള ചോയുടെ യാത്ര വളരെ ഭീകരമായിരുന്നു. പിന്നീട് നടക്കുന്ന ഉദ്വേഗഭരിതമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ക്രൈം, ഡ്രാമ, ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ്.

Haunters (2010)

DD മലയാളം റിലീസ് – 44

Haunters (2010)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Min-suk kim
പരിഭാഷ : ഷാഹുൽ ഹമീദ്. എം
പോസ്റ്റർ : കലേഷ് കമലാസനൻ
ജോണർ : Action, Thriller

കിം മിൻ-സിയോക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2010 ലെ ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണ് ഹോണ്ടേഴ്‌സ്. കണ്ണ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കാൻ കഴിയുന്ന ചോ-ഇൻ എന്ന മനോരോഗിയും, തന്റെ മനസ്സാന്നിധ്യം കൊണ്ട് ആ അമാനുഷിക ശക്തിയിൽ നിന്ന് രക്ഷനേടുന്ന ക്യു-നാമും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്.
ചോ-ഇൻ ആയി എത്തുന്നത് ട്രെയിൻ ടു ബുസൻ പെനിൻസുല എന്ന ചിത്രത്തിലൂടെ സുപരിചിതനായ ഗാംഗ് ഡോംഗ്-വൺ ആണ്.
ക്യൂ-നമായി എത്തുന്നത് ലവ് 911എന്ന ചിത്രത്തിലൂടെ സുപരിചിതനായ ഗോ സൂവാണ്. രണ്ടുപേരുടെയും മികച്ച ഒരു പ്രകടനം തന്നെ ഈ സിനിമയിൽ കാണാം. ബാക്കി സ്ക്രീനിൽ കണ്ടറിയൂ.


Psychokinesis (2018)

DD മലയാളം റിലീസ് 43

Psychokinesis (2018)
സൈക്കോകൈനിസ് (2018)


സിനിമയുടെ വിശദാംശങ്ങൾ

ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-Ho
പരിഭാഷ : നിതിൻ V.G
പോസ്റ്റർ : ദാനിഷ്

IMDb ⭐️ 5.9/10

ജോണർ : #ഫാന്റസി#ആക്ഷൻ.

ഒരു സാധാരണക്കാരന് പെട്ടെന്നൊരു ദിവസം സൂപ്പർ പവർ ലഭിച്ചാൽ എന്തൊക്കെ സംഭവിക്കാം എന്നാണ് റിയു സിയൂങ്-റയോംഗ് നായകനായി ട്രെയിൻ ടു ബുസാന്റെ ഡയറക്ടർ യെൻ സാങ്-ഹോ അണിയിച്ചൊരുക്കിയ ഈ ചിത്രം പറയുന്നത്.
സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന നായകൻ, ഉൽക്കാവർഷം ബാധിച്ച ഒരു പർവത നീരുറവയിൽ നിന്ന് വെള്ളം കുടിക്കുന്നത് കൂടിയാണ് സൂപ്പർ പവർ ലഭിക്കുന്നത്, മുൻ ഭാര്യയുടെ പെട്ടെന്നുള്ള മരണത്തോട് കൂടി ഒറ്റക്കായ മകളെ സംരക്ഷിക്കാനും മകളുമായി കോർപ്പറേറ്റ് കമ്പനിക്കുള്ള പ്രശ്നങ്ങളിൽ നിന്ന്, മകളെ രക്ഷിക്കാനും സൂപ്പർ പവറുമായി പോരാടുന്ന അച്ഛന്റെ കഥയാണ് ഈ ചലച്ചിത്രം പറയുന്നത്.

Design a site like this with WordPress.com
Get started