#DD മലയാളം റിലീസ് 32
#World_War_Z
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Marc Forster
പരിഭാഷ : ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
Marc Forster സംവിധാനം നിർവഹിച്ച് Brad Pitt,Mireille Enos, Daniella Kertesz, James Badge Dale, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2013-ൽ റീലീസ് ചെയ്ത World War Z എന്ന സൂമ്പി സിനിമയുടെ പരിഭാഷയാണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
യുണൈറ്റഡ് നേഷൻസ് എംപ്ലോയീ എന്ന സംഘടനയിലെ മുൻ ഉദ്യോഗസ്ഥനായ Gerry, മനുഷ്യരെ ഭയാനകമായി വേട്ടയാടുന്ന ഒരു സോമ്പി വൈറസ്സിന് എതിരെ പോരാടുന്നതും തുടർന്ന് അതിനെ അതിജീവിക്കാൻ ഒരു മാർഗം കണ്ടെത്തുന്നതുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.
ഇതേ ജേണറിൽ വരുന്ന ഒരുപാട് സിനിമകൾ മുൻപ് വന്നിട്ടുണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായി കിടിലൻ മേക്കിങ്ങും മികച്ച ക്ലൈമാക്സും ആണ് ഈ സിനിമയിൽ ഒരുക്കിയിരിക്കുന്നത്.
Zombie ആക്രമണവും തുടർന്നുള്ള ഭീകര അന്തരീക്ഷവും വളരെയികം ത്രില്ലിംഗ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
അതുപോലെ ഒരു നഗരത്തിന്റെ മുഖഛായ തന്നെ ഇത്രെയും പരിതാപകരമായി മാറുന്ന അവസ്ഥയെ ,ക്യാമറാ കാഴ്ച്ചയിൽ അതി ഗംഭീരമായി തന്നെ ഒപ്പിയെടുക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.
ഇതുപോലൊരു മഹമാരിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി ഓടിയോളിക്കുന്ന ജനങ്ങളുടെ നിസ്സഹായ അവസ്ഥ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും മനസ്സിൽ തട്ടുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
Zombie survival ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.ഒരേ സമയം ആകാംഷയുടെയും ഭീതിയുടെയും ഉൾക്കാഴ്ചകൾ സമ്മാനിക്കുന്ന മികച്ച ദൃശ്യാനുഭവം തന്നെയായിരിക്കും ഈ സിനിമയെന്ന് നിസ്സംശം പറയാം.
