Woochi:The_Demon_Slayer

DD മലയാളം റിലീസ് 31

Woochi:The_Demon_Slayer

ഭാഷ : കൊറിയൻ
സംവിധാനം : Dong-hoon Choi
പരിഭാഷ : നിതിൻ വി.ജി
പോസ്റ്റർ : വാരിദ് സമാൻ

സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വീണ മാന്ത്രിക ശക്തിയുള്ള പുല്ലാങ്കുഴൽ സ്വന്തമാക്കാൻ ദുഷ്ടശക്തികൾ ശ്രമിക്കുകയും അതിനെ തടയാനുള്ള വൂച്ചി എന്ന മാന്ത്രികന്റെ ശ്രമങ്ങളുമാണ് ഈ സിനിമ പ്രധാനമായും പറയുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്. 1509 ൽ ചോസുൻ രാജവംശത്തിന്റെ കാലഘട്ടത്തിൽ തുടങ്ങി 2009 ൽ അവസാനിക്കുന്ന രീതിയിലാണ് സിനിമ ഒരിക്കിയിരിക്കുന്നത്. “ടെയിൽ ഓഫ് ജിയോൺ വൂചി”യെന്ന കൊറിയൻ നാടോടിക്കഥയാണ് ഈ സിനിമയ്ക്ക് ആധാരം. 2009ലെ ദക്ഷിണകൊറിയൻ ബോക്സോഫീസിൽ മൂന്നാംസ്ഥാനത്തുള്ള സിനിമയാണിത്. ഫാന്റസി ഗണത്തിൽപെടുന്ന ഈ ചിത്രം നല്ലൊരു എന്റർടൈൻമെന്റ് കൂടിയാണ്.

Leave a comment

Design a site like this with WordPress.com
Get started