DD മലയാളം റിലീസ് – 50
Vagabond (2019)
IMDb ⭐️ 8.3/10
ഭാഷ : കൊറിയൻ
സംവിധാനം : Yoo In-sik
എപ്പിസോഡ് :16
പരിഭാഷ : വാരിദ് സമാൻ, ഫസീഹ് അബുബക്കർ, നിതിൻ വി ജി, ഷാഹുൽ ഹമീദ് എം, ഷജീഫ് സലാം, മിഥുൻ സുരേന്ദ്രൻ, ലിജോ എം.ജെ , ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ :തലസെർ
ജോണർ : Action , Mystery , Thriller
സാങ്കേതിക തകരാർ മൂലം ഉണ്ടായെന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വിമാന അപകടത്തിലൂടെയാണ് സീരിസ് ആരംഭിക്കുന്നത്. എന്നാൽ ഇത് ഒരു സാങ്കേതിക തകരാർ മൂലം ഉണ്ടായ അപകടമല്ല പകരം ഇത് ചിലർ കരുതികൂട്ടി ഉണ്ടാക്കിയ ഒരു അപകടമാണെന്ന് അതിൽ മരണപെട്ട ഒരു കുട്ടിയുടെ അമ്മാവനായ ചാ ഡാൽ-ഗോൺ മനസ്സിലാക്കുന്നു. തുടർന്ന് മരണപെട്ടവരെ ആദരിക്കാൻ മോറോക്കയിലേക്ക് പോകുന്ന നായകൻ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നു. നാഷണൽ ഇന്റലിജൻസ് സർവീസ് ഏജന്റ് ആയ ഗോ ഹേ-റിയും ഒരു സന്ദർഭത്തിൽ നായകനെ സഹായിക്കാൻ എത്തുന്നതോട് കൂടി കൂടുതൽ രഹസ്യങ്ങൾ അറിയാൻ അവർ ഒരുമിച്ച് ഇറങ്ങുന്നതാണ് തുടർന്ന് നടക്കുന്ന കഥ.
ഓരോ എപ്പിസോഡും പിടിച്ചിരുത്തുന്ന ഈ സീരിസിൽ മികച്ച ട്വിസ്റ്റുകൾക്ക് ഒട്ടും കുറവില്ല. സീരിസിന്റെ മേക്കിങ് ക്വാളിറ്റിയും ആക്ഷൻ സീനുകൾ എടുത്തിരിക്കുന്ന വിധവുമെല്ലാം അടിപൊളിയാണ്. ഒറ്റ എപ്പിസോഡ് പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഈ സീരിസ് കൊറിയൻ ഡ്രാമ ആരാധകർക്ക് ഒരു മസ്റ്റ് വാച്ച് ആയ ഐറ്റമാണ്.
