DD മലയാളം റിലീസ് – 47
The Magician (2015)
IMDb ⭐️ 6.0/10
ഭാഷ : കൊറിയൻ
സംവിധാനം : Dae-Seung Kim
പരിഭാഷ : ലിജോ എം.ജെ
പോസ്റ്റർ : കാർത്തിക് ടി അനിൽകുമാർ
ജോണർ : Fantasy, Drama, Romance
ജോസോൺ രാജവംശത്തിലെ ഉജിയിലെ പ്രശസ്തമായ റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റ് ഏരിയയായ മൊറാൻഗ്രൂവിലെ പ്രശസ്തനായ മാന്ത്രികനാണ് ഹ്വാൻ-ഹീ.ക്വിംഗ് രാജവംശത്തിലെ മാന്ത്രികനായ ഗ്വി-മോളിന്റെ ശിക്ഷണത്തിൽ കഴിഞ്ഞിരുന്ന ഹ്വാൻ-ഹീക്ക് ബാല്യക്കാലത്തിൽ നിരവധി പീഡനങ്ങൾ അനുഭവിക്കേണ്ടതായിവരുന്നു.അങ്ങനെയിരിക്കെ ഹ്വാൻ-ഹീ തന്റെ സുഹൃത്ത് ബോ-ഇമിനൊപ്പം ഗ്വി-മോളിനടുത്തു നിന്നും ഒളിച്ചോടുന്നു. എന്നിരുന്നാലും ഭൂതക്കാല ഓർമ്മകൾ തന്നെ ഇപ്പോഴും അലട്ടുകയാണ്. ജോസോൺ രാജവംശത്തിലെ രാജകുമാരിയാണ് ചിയോംഗ്-മ്യുങ് (ഗോ അറ). ക്വിംഗ് രാജവംശത്തിലെ രാജകുമാരനെ വിവാഹം കഴിക്കാൻ അവൾ ക്വിംഗ് രാജവംശത്തിലേക്ക് പോകുന്നു. അവൾക്ക് വിവാഹം കഴിക്കാൻ ആഗ്രഹമില്ല, പക്ഷേ അവളുടെ കുടുംബം കാരണം അവൾക്ക് മറ്റ് മാർഗമില്ലായിരുന്നു. ക്വിങ്ങിലേക്കുള്ള യാത്രാമധ്യേ, ജോസോൺ രാജവംശത്തിലെ യുജിയിൽ അവൾ തന്റെ ഗ്രൂപ്പിനൊപ്പം നിൽക്കുന്നു. അവിടെ, പർവതപ്രദേശത്തെ ഒരു മലഞ്ചെരുവിനടുത്ത് അവൾ ഹ്വാൻ-ഹീയെ കണ്ടുമുട്ടുന്നു. ചിയോംഗ്-മ്യുങ് ഒരു രാജകുമാരിയാണെന്ന് ഹ്വാൻ-ഹീക്ക് അറിയില്ല, പക്ഷേ അവൻ അവളുമായി പ്രണയത്തിലാകുന്നു.തുടർന്ന് അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികസങ്ങളും, ഹ്വാൻ-ഹീക്ക് രാജകുമാരിയെ സ്വന്തമാകുവാൻ കഴിയുമോ? എന്നതുമാണ് ചിത്രത്തിൽ പറയുന്നത്.
