The Hot Chick (2002)

DD മലയാളം റിലീസ് – 48

The Hot Chick (2002)
IMDb ⭐️ 5.5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Tom Brady
പരിഭാഷ : ശബീബ് സാജ്
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
ജോണർ : Fantasy, comedy




ഹൈസ്കൂളിലെ ഏറ്റവും ഫേമസ് വിദ്യാർത്ഥിയാണ് ജെസീക്ക സ്പെൻസർ. ജെസീക്ക, അവളുടെ ഉറ്റസുഹൃത്ത് ഏപ്രിൽ, മറ്റ് രണ്ട് കുട്ടുകാരികളായ  ലുലു, കീസിയ എന്നിവരുമായി ഒരു മാളിൽ പോയി കുറച്ച് ഷോപ്പിംഗ് നടത്തുന്നു. അവിടെ അവർ ഒരു പുരാതന സാധനങ്ങൾ വിൽക്കുന്ന  ഒരു കടയിൽ കയറുന്നു.  അവിടെ ഒരു ജോഡി കമ്മലുകൾ ജെസീക്കയുടെ ശ്രദ്ധയിൽ പെടുന്നു.  ബി.സി 50 ൽ  അബിസീനിയയിൽ ജീവിച്ചിരുന്ന നവ എന്ന് പേരുള്ള രാജകുമാരിക്ക് അവരുടെ ഇഷ്ട്ടമില്ലാത്ത കല്യാണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി ഒരു മന്ത്രവാദി ഉണ്ടാക്കിയ കമ്മലുകൾ ആയിരുന്നു അവ.
കടയുടമ അത് വിൽക്കാൻ ഉള്ളതല്ലെന്ന് പറയുന്നു,  എന്നാൽ ജെസ്സിക്ക അവിടെ നിന്നും കമ്മലുകൾ  മോഷ്ടിക്കുന്നു. എന്നാൽ പിന്നീട് അതിലൊരെണ്ണം അബദ്ധവശാൽ മോഷണവും,പിടിച്ചു പറിയും നടത്തുന്ന ക്ലൈവ് എന്ന കുറ്റവാളിയുടെ കയ്യിൽ കിട്ടുന്നതും, അതുമൂലം പരസപരം അവർ പോലുമറിയാതെ അവരുടെ ശരീരങ്ങൾ തമ്മിൽ മാറിപോവുന്നതും അവർക്ക് അത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥ. 
ഫാന്റസി കോമഡി ഇഷ്ട്ടമുള്ളവർക്ക് കണ്ടിരിക്കാൻ പറ്റുന്ന ഒരു സൂപ്പർ ഫാന്റസി മൂവി… ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ മലയാളത്തിൽ ” ഇതിഹാസ ” എന്ന പേരിൽ ഒരു സിനിമ ഇറക്കിയിട്ടുണ്ട്.

Leave a comment

Design a site like this with WordPress.com
Get started