DD മലയാളം റിലീസ് – 49
Sheep Without a Shepherd (2019)
IMDb ⭐️ 6.8/10
ഭാഷ : Mandarin, Thai
സംവിധാനം : Sam Quah
പരിഭാഷ &പോസ്റ്റർ : അർജുൻ ശ്രീകുമാർ
ജോണർ : Crime, Drama, Thriller
ചെറുകിട ബിസ്സ്നസ്മാനായ വെയ്‌ജിയുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയയാണ് ചിത്രത്തിൽ പറയുന്നത്. വെയ്‌ജി വീട്ടിൽ ഇല്ലാത്ത സമയത്തു വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു പയ്യനെ വെയ്‌ജിയുടെ ഭാര്യയും മകളും അബദ്ധവശാൽ കൊല്ലുന്നു. ആ കൊലപാതകം ഒളിപ്പിക്കാനുള്ള ആ കുടുംബത്തിന്റെ ശ്രെമങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.
എല്ലാവർക്കും സുപരിചിതമായ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ ചൈനീസ് പതിപ്പാണ് ഈ ചിത്രം. ഏത് ചെറിയ കഥ കിട്ടിയാലും അത് വളരെ മികവോടെ ഇടുക്കുന്ന ഒരു ഇൻഡസ്ട്രിയിൽ ദൃശ്യം പോലൊരു കഥ കിട്ടിയാൽ എന്തായിരിക്കും. വളരെയധികം ത്രില്ലിങ്ങോടെയാണ് ഈ ചിത്രം നീങ്ങുന്നത്. മലയാളത്തിൽ നിന്ന് അല്പം വ്യത്യാസത്തിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്. ദൃശ്യം കണ്ടതാണെങ്കിലും വളരെയധികം ത്രില്ലോടെ ഈ ചിത്രം കണ്ടിരിക്കാൻ പറ്റും. ഒറിജിനലിനോട് നീധി പുലർത്തിയോ എന്ന് കണ്ടതിനു ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. ദൃശ്യം 2 വരാനിരിക്കവേ dd മലയാളത്തിന്റെ വക ചെറിയൊരു സമ്മാനം.
