DD മലയാളം റിലീസ് – 45
Door Lock (2018)
IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Kwon Lee
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Thriller
ലീ ഹാന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ക്രൈം, ഡ്രാമ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഡോർ ലോക്ക്. ചോ ക്യൂങ്-മിൻ എന്ന യുവതി ഒരു ബാങ്കിൽ ജോലിചെയ്യുന്നു. കുറച്ച് നാളായി ചോയ്ക്ക് ഒരു സംശയം താനല്ലാതെ മറ്റാരെങ്കിലും തന്റെ മുറി ഉപയോഗിക്കുന്നുണ്ടോ ? പല തെളിവുകളും ചോയ്ക്ക് ലഭിക്കുന്നു എന്നാലത് തന്റെ മാത്രം സംശയമാണെന്ന് കരുതുന്ന ചോയ് ഒരിക്കല്‍ തന്റെ മുറിയില്‍ നടന്ന ഒരു കൊലപാതകത്തോടുകൂടി ആകെ ഞെട്ടലിലാകുന്നു. സത്യം അന്വേഷിച്ചുള്ള ചോയുടെ യാത്ര വളരെ ഭീകരമായിരുന്നു. പിന്നീട് നടക്കുന്ന ഉദ്വേഗഭരിതമായ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ക്രൈം, ഡ്രാമ, ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ്.
