Colour Photo (2020)

DD മലയാളം റിലീസ് – 46

Colour Photo (2020)
IMDb ⭐️ 8.6/10
ഭാഷ : തെലുഗു
സംവിധാനം : Sandeep Raj
പരിഭാഷ & പോസ്റ്റർ : ഷജീഫ് സലാം
ജോണർ : Drama



ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ജയകൃഷ്ണൻ, ദാരിദ്ര്യ കുടുംബത്തിൽ ജനിച്ച ജയക്യഷ്ണൻ പാൽകച്ചവടം നടത്തുന്നതിനോടൊപ്പം ടൗണിലെ കോളേജിൽ പഠിക്കുകയും ചെയ്യുന്നു.കറുത്ത നിറമുള്ള ജയകൃഷ്ണൻ ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുന്നത് അതേ കോളേജിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മിൽക്കി ബ്യൂട്ടി ദീപ്തി വർമ്മയുമായിയാണ്. ദീപ്‌തിയുടെ മൂത്ത സഹോദരൻ രാമരാജു അവരുടെ പ്രണയത്തെ എതിർക്കുന്നു.
മച്ചിലിപട്ടണത്തെ എഞ്ചിനീയറിംഗ് കോളേജിൽ ജയകൃഷ്ണയുടെയും ദീപ്‌തിയുടെയും പ്രണയകഥ നടന്നതെങ്ങനെ?സമ്പന്ന കുടുംബത്തിൽ ജനിച്ച ദീപതി സൗന്ദര്യവും പണവുമില്ലാത്ത ജയകൃഷ്ണനുമായി എങ്ങനെ പ്രണയത്തിലായി? പോലീസ് ഇൻസ്പെക്ടറായ ദീപ്തിയുടെ സഹോദരൻ അവരുടെ പ്രണയത്തെ എന്തുകൊണ്ടാണ് എതിർക്കുന്നത്? ദീപ്‌തിയുടെയും ജയക്യഷ്ണന്റെയും പ്രണയകഥ എങ്ങനെ അവസാനിക്കും? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കളർ ഫോട്ടോ സ്റ്റോറി.ഫ്ളാഷ് ബാക്കിലൂടെ കഥപറയുന്ന ഈ ചിത്രം പ്രണയ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.



Leave a comment

Design a site like this with WordPress.com
Get started