#DD മലയാളം റിലീസ് 33
#Better_Days
ഭാഷ : മാൻഡറിൻ
സംവിധാനം : Derek Tsang
പരിഭാഷ & പോസ്റ്റർ : വാരിദ് സമാൻ
“ആരുമില്ലാത്തവർക്ക് ദൈവമുണ്ടാകും” അത്തരത്തിൽ ചെൻ നിയാൻ എന്ന പെൺകുട്ടിയുടെയും അവളുടെ ദൈവത്തിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഓരോ സിനിമ പ്രേമിയും പ്രണയ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. സ്കൂളിൽ തന്റെ സഹപാഠികളിൽ നിന്നും നിരന്തരമായി പീഡനവും, ഉപദ്രവവും, കളിയാക്കലും അനുഭവിക്കുന്ന ഒരു പെൺകുട്ടിയും പിന്നീട് അവൾക്ക് താങ്ങായും തണലായും വരുന്ന തെരുവിൽ തല്ലുണ്ടാക്കി നടക്കുന്ന ഒരു ചെറുപ്പക്കാരനും, അവർക്കിടയിൽ ഉണ്ടാകുന്ന ശക്തമായ ബന്ധവും ത്യാഗവും, “ബുള്ളിയിങ്” “റാഗിങ്ങ്” എന്നിവയുടെ അനന്തരഫലങ്ങളും എന്നിങ്ങനെ ഉള്ള സമൂഹത്തിൽ പ്രാധാന്യം ഏറിയ വിഷയത്തെയും അതുപോലെ താന്നെ മനോഹരമായ പ്രണയവും എല്ലാം പറയുന്ന ഒരു മികച്ച ചിത്രമാണ് 2019ൽ മാൻഡറിന് ഭാഷയിൽ പുറത്തിറങ്ങിയ Better days. കാണുന്ന പ്രേക്ഷകരുടെ കണ്ണൊന്നു നിറയ്ക്കാനും ഒന്ന് ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. നിരവധി അവാർഡുകൾ വാരികൂട്ടിയ ചിത്രം ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്രിട്ടിക്‌സിന്റെ ഇടയിൽ നിന്നും പ്രേക്ഷകരുടെ ഇടയിൽ നിന്നും ഒരേപോലെ മികച്ച അഭിപ്രായം ചിത്രം നേടിയെടുത്തു. My drama list, rotten tomatoes പോലുള്ള സൈറ്റുകളിൽ ചിത്രത്തിനു കിട്ടിയ വലിയ റൈറ്റിങ്സ് അതിന് ഉദാഹരമാണ്.
