Zombie_Detective

#DD മലയാളം റിലീസ് 30

#Zombie_Detective

ഭാഷ : കൊറിയൻ
എപ്പിസോഡ് : 24
സംവിധാനം :Shim Jae-Hyun
പരിഭാഷ – ദ്രുതഗർഷ്യവ കേശവ്
അർജുൻ ശ്രീകുമാർ, നിതിൻ വി. ജി,
ജിസ് റോയ് , വാരിദ് സമാൻ
പോസ്റ്റർ : ദാനിഷ്

ഒരു ദിവസം ഒരു മാലിന്യകൂമ്പാരാത്തിൽ നിന്ന് ഓർമ പൊലുമില്ലാതെ എഴുന്നേൽക്കുന്ന ഒരാൾ മനസ്സിലാക്കുന്നു താൻ ഇപ്പോൾ ഒരു മനുഷ്യനല്ല മറിച്ച് മനുഷ്യനെ കഴിക്കുന്ന ഒരു സോമ്പിയാണെന്ന്. എന്നാൽ അങ്ങനെ ഒരു സോമ്പി ആയി ജീവിക്കുന്നതിനു പകരം തിരിച്ചു ഒരു മനുഷ്യനാകാൻ അയാൾ ശ്രമിക്കുന്നു. അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഡിറ്റക്റ്റീവ് പട്ടവും ലഭിക്കുന്നു. പിന്നീട് അയാൾ നായികയെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് സോമ്പി ഡീറ്റെക്റ്റിവിന്റെ ആദ്യ നാല് എപ്പിസോഡുകൾ പറയുന്നത്. ടണൽ സീരിസിലെ നായകനായ Choi Jin-hyuk മികച്ച പ്രകടനം തന്നെയാണ് ഇതിലും കാഴ്ച്ച വെച്ചിരിക്കുന്നത്. ഉഗ്രൻ കോമഡി രംഗങ്ങളാൽ നിറഞ്ഞ ആദ്യ നാല് എപ്പിസോഡുകളിൽ ചെറിയ ഒരു മിസ്റ്ററിയും നിറച്ചുകൊണ്ട് തന്നെയാണ് കഥ പറയുന്നത്.


Leave a comment

Design a site like this with WordPress.com
Get started