V.I.P

#DD മലയാളം റിലീസ് 29

#V.I.P

ഭാഷ : കൊറിയൻ
സംവിധാനം :Hoon-jung Park
പരിഭാഷ : വാരിദ് സമാൻ
പോസ്റ്റർ : ദാനിഷ്

നഗരത്തിൽ കുറച്ച് വർഷങ്ങളായി നടക്കുന്ന പ്രായം കുറഞ്ഞ സ്ത്രീകൾ ഇരയാവുന്ന സീരിയൽ കൊലപാതകങ്ങൾ. ഒരു തുമ്പും കിട്ടാതെ നിൽക്കുന്ന പോലീസും അതിന്റെ ഇടയിൽ അന്വേഷണ ചുമതലയുള്ള പോലീസ് ഓഫീസർ സമ്മർദ്ദം മൂലം ആത്മഹത്യയും ചെയ്യുന്നു. അങ്ങനെ ജോലിയിൽ ഒരുപാട് ബ്ലാക്ക് മാർക്കുള്ള ചായ് എഡോ ഈ കേസിലേക്ക് വരുന്നു. അപ്പോൾ തന്നെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ DNA അവർക്ക് ലഭിക്കുന്നു, ഇതുവച്ച് അന്വേഷിച്ച് അവർ പ്രതിയെ കണ്ടെത്തുന്നു. എന്നാൽ പ്രതി സൗത്ത് കൊറിയയിൽ താമസിക്കുന്ന ഒരു നോർത്ത് കൊറിയൻ vip ആയിരുന്നു. അതുകൊണ്ട് തന്നെ അവനെ അകത്താക്കുക എന്നത് നിസാരമായ കാര്യമല്ലായിരുന്നു. എങ്ങനെയെങ്കിലും അത് തടയാൻ കൊറിയൻ ഇന്റലിജിൻസും ശ്രമിക്കുന്നത്തോട് കൂടി ഇത് പോലീസും ഇന്റലിജെൻസും തമ്മിൽ ഉള്ള ഒരു മത്സരം കൂടി ആകുന്നു. തുടർന്ന് നടക്കുന്ന പിടിച്ചിരുത്തുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു രക്ഷസന്റെയും അവനെ രക്ഷിക്കാനും ശിക്ഷിക്കാനും ശ്രമിക്കുന്ന രണ്ടു കൂട്ടരുടെയും കഥയാണിത്. സിനിമോറ്റാക്രഫി, ബിജിഎം അങ്ങനെ ടെക്നിക്കലി കുറ്റങ്ങൾ ഒന്നും പറയാനില്ലാത്ത ചിത്രം.പ്രകടങ്ങളെല്ലാം വളരെ മികച്ചു തന്നെ നിന്നു. ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്നവർക്ക് നിരാശ സമ്മാനിക്കില്ല എന്ന് ഉറപ്പുള്ള കണ്ടാൽ സമയം നഷ്ടമാവില്ലാത്ത ഒരു ചിത്രമാണ്


Leave a comment

Design a site like this with WordPress.com
Get started