#DD മലയാളം റിലീസ് 22
#Secret (2017)
ഭാഷ : ചൈനീസ്
സംവിധാനം :Jay Chou
പരിഭാഷ – ഫസീഹ് അബൂബക്കർ
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
2007-ൽ റിലീസ് ചെയ്ത ഒരു മ്യൂസിക്കൽ, ഫാന്റസി, റൊമാന്റിക് ചൈനീസ് ചിത്രമാണ് സീക്രെട്. ജെയ് എന്ന പിയാനോ പഠിക്കുന്ന വിദ്യാർത്ഥി ടാൻജിയാങ് എന്ന സംഗീതത്തിന് പ്രാധാന്യം നൽകുന്ന സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വരുന്നു. ആദ്യ ദിവസം തന്നെ അവൻ ഒരു നിഗൂഢമായ മ്യൂസിക് പ്ലേ ചെയ്യുന്നത് കേൾക്കുകയും അത് ആരാണെന്ന് അറിയാൻ വേണ്ടി ആ മ്യൂസിക്കിനെ പിന്തുടരുകയും ചെയ്യുന്നു, അങ്ങനെ അവൻ റൈൻ എന്ന വിദ്യാർത്ഥിനിയെ കണ്ടുമുട്ടുന്നു. അങ്ങനെ ഇരുവരും സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയമാവുകയും ചെയ്തു. ഇതിനിടയിൽ സ്കൈ എന്ന പെൺകുട്ടിക്ക് ജയ്നോട് അടുപ്പം തോന്നുകയും ഇത് മനസ്സിലാക്കിയ റൈൻ ജയ്നെ വിട്ട് പോവുകയും ചെയ്തു. തുടർന്ന് നടക്കുന്ന സംഭവം ഒരു ഫാന്റസി രീതിയിൽ ആണ് അവതരിപ്പിക്കുന്നത്. ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ മികച്ച ഒരു ഫീൽ ഗുഡ് മൂവി ആണ് സീക്രെട്.
