#DD മലയാളം റിലീസ് 26
#Mr.Majnu
ഭാഷ : തെലുഗു
സംവിധാനം :Venky Atluri
പരിഭാഷ : ആദിഷ് ജയരാജ് ടി
പോസ്റ്റർ : ദാനിഷ്
Venky Atluri സംവിധാനം നിർവഹിച്ച് Akhil Akkineni, Nidhhi Agerwal,V.Jayaprakash തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019-ൽ റീലീസ് ചെയ്ത മിസ്റ്റർ മജ്നു എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഒരു മാസത്തിൽ കൂടുതൽ ഒരു പെൺകുട്ടിയേയും പ്രണയിക്കാത്ത വിക്കി എന്ന കഥാ നായകൻ സീരിയസ് ആയി ഒരു പെൺകുട്ടിയെ പ്രണയിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.
അഖിലിന്റെയും നിധി അഗർവാളിന്റെയും സ്ക്രീൻ പ്രസൻസ് വളരെ ഭംഗി ആയിട്ടു തന്നെ സിനിമയിലുടനീളം കാണാൻ സാധിക്കുന്നുണ്ട്.
ആക്ഷൻ രംഗങ്ങളും റൊമാൻസ് സീനുകളും കണ്ടിരിക്കുന്ന പ്രേക്ഷകന് നല്ലൊരു സിനിമ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
കോമഡി നിറഞ്ഞ റൊമാൻസ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
