DD മലയാളം റിലീസ് 13
Valayam
ഭാഷ : തെലുഗു
സംവിധാനം : Ramesh Kadumula
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : അമൻ
രമേശ് കടുമുളയുടെ സംവിധാനത്തിൽ ലാകേഷ്,ദ്വിഗംഗണ, നോയേൽ, രവി പ്രകാശ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2020-ൽ റീലീസ് ചെയ്ത വലയം എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
Mystery ത്രില്ലെർ എന്ന ജേണരിൽ ഉൾപ്പെടുത്താവുന്ന ഇൗ സിനിമയുടെ ഏറ്റവും മികച്ചവശം ഇതിന്റെ ശക്തമായ തിരകഥ തന്നെയാണ്.
ഒരു ദിവസം വീട്ടിലേക്ക് തിരിച്ചെത്തിയ നായകന് തന്റെ ഭാര്യയെ ഫ്ളാറ്റിൽ കാണാൻ സാധിക്കുന്നില്ല.
തുടർന്ന് അദ്ദേഹവും പോലീസുമായി ചേർന്നുള്ള അന്വേഷണങ്ങളും അതിനിടയിൽ അവർ മനസ്സിലാക്കുന്ന ഞെട്ടിക്കുന്ന രഹസ്യങ്ങളുമാണ് സിനിമയുടെ കഥാ പശ്ചാത്തലം.
ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളുടെ ഉറവിടം തേടിയുള്ള യാത്രയിൽ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും മടുപ്പ് തോന്നി ക്കാത്ത രീതിയിൽ തന്നെയാണ് കഥ പറയുന്നത്.
ആക്ഷൻ രംഗങ്ങളിലെയും അതുപോലെ കാസ്റ്റിങ്ങിലെയും പോരായ്മകൾ മാറ്റി നിർത്തിയാൽ മികച്ചൊരു ത്രില്ലർ അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്.
വ്യത്യസ്തമായ ത്രില്ലർ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
