DD മലയാളം റിലീസ് 17
The_Accidental_Detective
ഭാഷ : കൊറിയൻ
സംവിധാനം :Jeong- Hoon Kim
പരിഭാഷ – ദ്രുതഗർഷ്യവ കേശവ് & അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
Kim Jeong-Hoon സംവിധാനം നിർവഹിച്ച്
Kwon Sang-woo,Sung Dong-il തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2015-ൽ റീലീസ് ചെയ്ത “The Accidental Detective” എന്ന സൗത്ത് കൊറിയൻ സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.
പോലീസ് ആകണമെന്ന് അതിയായ ആഗ്രഹമുള്ള കഥാ നായകൻ അതിനു വേണ്ടി വളരെയതികം കഷ്ടപ്പെടുകയും എന്നാൽ അതൊക്കെ വെറും ശ്രമങ്ങൾ മാത്രമായി മാറുന്നു. എന്നാൽ പല പ്രധാന കേസുകളിലും അദ്ദേഹം പോലീസുകാരെ സഹായിച്ച് തന്റെ ആഗ്രഹം പോലെ തന്നെ ജീവിച്ചു പോകുന്നു.
അങ്ങനെയിരിക്കെ കഥാ നായകന്റെ ഒരു സുഹൃത്ത് ഒരു കൊലപാതക കുറ്റം ആരോപിക്കപെടുകയും തുടർന്ന് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനായി കഥാ നായകൻ പോലീസ് ഉദ്യോഗസ്ഥനുമായി ചേർന്ന് കേസ് അന്വേഷിക്കുന്നതുമാണ് കഥാ പശ്ചാത്തലം.
വളരെയധികം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്ന തിരകഥയിൽ സിനിമയിലുടനീളം ആരാണ് കുറ്റവാളി എന്നു നമുക്ക് ഗസ്സ് ചെയ്യാൻ സാധിക്കാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് .
കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ട്ടപെടുന്നവരെ സമ്പന്ദിച്ചോളം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്.
അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
