DD മലയാളം റീലിസ് – 124
The Closet (2020)
IMDb ⭐️ 5.7/10
ഭാഷ : കൊറിയൻ
സംവിധാനം : Kwang-bin കിം
പരിഭാഷ: ഡെന്നി ഡൊമിനിക്
പോസ്റ്റർ : തലസെർ
ജോണർ : #Horror #mystery
ആർക്കിറ്റെക്ക്ട് ആയ നായകൻ തന്റെ ഭാര്യയുടെ അപകടമരണത്തിനു ശേഷം മകളുമായി നഗരത്തിൽ നിന്നും മാറിയുള്ള ഒരു പുതിയ വീട്ടിൽ താമസമാക്കുന്നു. അമ്മയുടെ വിനിയോഗം മനസ്സിൽ ഉണ്ടാക്കിയ മുറിവുകൾ കാരണം മകൾ അച്ഛനോട് അധികം സംസാരിക്കുന്നില്ല.
പുതിയ വീട്ടിലെ ക്ലോസറ്റിൽ എന്തോ അനക്കവും ശബ്ദവും ഒക്കെ കേൾക്കുന്നുണ്ട്. തുടർന്ന് ആ കുട്ടിയെ കാണാതെ ആകുന്നു. ആ സ്ഥലത്ത് ഇതിനു മുന്പും ധാരാളം കുട്ടികളെ ഇതുപോലെ കാണാതെ ആയിട്ടുണ്ട് എന്നും അറിയുന്നു. സ്വന്തം മകളെ കണ്ടെത്താനുള്ള അച്ഛന്റെ ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്.
അത്യാവശ്യം കണ്ടിരിക്കാൻ പറ്റിയ നല്ലയൊരു ഹോറർ സിനിമയാണ്
