DD മലയാളം റിലീസ് 11
Peninsula
ഭാഷ : കൊറിയൻ
സംവിധാനം : Yeon Sang-ho
പരിഭാഷ : ദ്രുതഗർഷ്യവ കേശവ് & അർജുൻ
പോസ്റ്റർ : തലസെർ
ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച ട്രെയിൻ ടു ബുസാൻ(2016) എന്ന അതിഗംഭീരമായ ചിത്രത്തിന് ശേഷം അതിന്റെ രണ്ടാംഭാഗം ആയാണ് പെനിൻസുല (2020) റിലീസ് ചെയ്തിരിക്കുന്നത്.
യഥാർത്ഥത്തിൽ 2016 ഇൽ ട്രെയിൻ ടു ബുസാനു ശേഷം സംവിധായകൻ യെൺ സാങ്-ഹോ സംവിധാനം ചെയ്ത ചിത്രമാണ് സിയോൾ സ്റ്റേഷൻ. അതിന്റെ തന്നെ തുടർച്ച എന്ന ലേബലിൽ ആണ് സിയോൾ സ്റ്റേഷൻ
റിലീസ് ചെയ്തത്.
എന്നാൽ peninsula
ട്രെയിൻ ടു ബുസാൻ എന്ന സിനിമയുടെ തുടർച്ചയായി അല്ല മുന്നോട്ടു പോകുന്നത്.അതുപോലെ ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളുമാണ് ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
ട്രെയിൻ ടു ബുസാൻ എന്ന സിനിമയോടൊപ്പം അതേ നിലവാരം പുലർത്താൻ ഇതിന് സാധിച്ചതായി തോന്നിയില്ല.എന്നിരുന്നാലും മേക്കിംഗ് സ്റ്റൈലും അതുപോലെ തിരകഥയും നല്ല രീതിയിൽ തന്നെ ഡയറക്ടർക്ക് പ്രേക്ഷർക്കിടയിൽ പ്രസെന്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ഇൗ സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിലോന്നയി തോന്നിയത് ഇതിലെ അതിമനോഹരമായ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.കണ്ടിരിക്കുന്ന പ്രേക്ഷകരെ അവേഷംകൊള്ളിക്കുന്ന രീതിയിലുള്ള ഗംഭീര ആക്ഷൻ രംഗങ്ങൾ ആയിരുന്നു സിനിമയിലുടീളം കാണാൻ സാധിക്കുന്നത്.
അമിത പ്രതീക്ഷകൾ ഒഴിവാക്കിയാൽ തീർച്ചയായും മടുപ്പില്ലതെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കംപ്ലീറ്റ് സൂമ്പി- ആക്ഷൻ ത്രില്ലറാണ് peninsula 2020 എന്നതിൽ സംശയമില്ല.
ട്രെയിൻ ടു ബുസാൻ എന്ന സിനിമയ്ക്ക് ശേഷം അതേ സീരിസിൽ വരുന്ന
സിയോൾ സ്റ്റേഷൻ(2016),പെനിൻസുല(2020) എന്നീ രണ്ടു സിനിമകളുടെ പരിഭാഷകളാണ് ഡിഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
