DD മലയാളം റിലീസ് 9
Mr&Mrs_Ramachari
ഭാഷ : കന്നഡ
സംവിധാനം : Sathosh Ananddram
പരിഭാഷ : ഡെന്നി ഡൊമിനിക്
പോസ്റ്റർ : ദാനിഷ്
സന്തോഷ് അനന്ദ്ധ്രം സംവിധാനം നിർവഹിച്ച് യാഷ് രാധിക പണ്ഡിറ്റ് തുടങ്ങിവർ കേന്ദ്ര കഥാ പാത്രങ്ങൾ ആയെത്തിയ ആക്ഷൻ റൊമാൻസ് ചിത്രമാണ് Mr. and Mrs. Ramachari
സ്വന്തം നിലപാടുകളിൽ അടിയുറച്ച് വിശ്വസിക്കുകയും എന്തും ആർക്കു മുന്നിലും തുറന്നു പറയാനും മടി കാണിക്കാത്ത മനോഭാവമാണ് നായകനായ രമചരിയുടെത്.
അതുകൊണ്ട് തന്നെ വീട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ താന്തോന്നി എന്ന ചീത്തപ്പേര് ആണ് രമചരിക്കുള്ളത്.
എന്നാൽ ഒരു പ്രത്യക സാഹചര്യത്തിൽ അദ്ദേഹത്തിന് തന്റെ കോളജിലെ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുകയും പിന്നീട് അവളെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്ന തിരിച്ചടികളുമാണ് കഥാ പശ്ചാത്തലം.
എത് സാഹചര്യത്തിലും സ്വന്തം കൂട്ടുകാരെയും വീട്ടുകാരെയും വേദനിപ്പിക്കാതെ സ്വയം വേദനകൾ സഹിച്ചു അവർക്ക് സന്തോഷം നൽകുന്ന കഥാപാത്രമാണ രാമചരിയുടെത്.അതി ഗഭീരമായി തന്നെ യാഷ് ഇത് അഭിനയിച്ച് കാണിക്കുന്നുണ്ട്.
ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്.
