#DD മലയാളം റിലീസ് 20
#Khaleja
ഭാഷ : തെലുഗ്
സംവിധാനം :ത്രിവിക്രം
പരിഭാഷ – അനന്തു മാർത്തൻ
പോസ്റ്റർ : സിജോൺ ക്രിസ്റ്റൽ
പാലി എന്ന ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്, എന്ത് ഏത് എന്നറിയാത്ത ഒരു മാരക അസുഖം മൂലം അവിടെ മാസം തോറും ആ ഗ്രാമവാസികൾ ഓരോരുത്തരായി മരിച്ചു വീഴുന്നു, ഇതിനു പരിഹാരം കാണാനായി ആ ഗ്രാമത്തിലെ ഒരു തന്ത്രി തീരുമാനിക്കുന്നു, ശകുനങ്ങൾ അവരെ ആ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ അവരുടെ ദൈവം വരുമെന്ന് കട്ടി കൊടുക്കുന്നു, ആ ദൈവത്തെ കണ്ടു പിടിച്ചു കൊണ്ട് വരാൻ തന്റെ ശിഷ്യനെ അയാള് അയക്കുന്നു, ഈ കഥയിലേക്കാണ് ക്യാബ് ഡ്രൈവറായ സീതാരാമരാജു കടന്നു വരുന്നത്, ശേഷം സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെ രാജുവിനെ അവരുടെ രക്ഷകനാക്കുന്നു, രാജു എങ്ങനെ അവരെ രക്ഷിക്കുന്നു എന്നതാണ് കഥ . . .
കരിയറിൽ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മഹേഷ് കമ്മിറ്റ് ചെയ്ത പടം, ഗുരുജിയുടെ ബാക്കപ്പിൽ മഹേഷിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്, കെ വി ഗുഹനും, യാഷ് ഭട്ടും, സുനിൽ പട്ടേലുമടങ്ങുന്ന ടീമിന്റെ കിടിലൻ ഫ്രെയിംസ്, മണി ശർമയുടെ കിടിലൻ ബിജിഎംസ്, ഗോഡ് ലെവൽ എലവേഷൻ സീൻസ്, അങ്ങനെ എല്ലാം കൊണ്ടും മഹേഷിന്റെ കരിയറിൽ ക്ലാസിക്, മാസ്റ്റർപീസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കിടിലൻ എക്സ്പെരിമെന്റൽ ഐറ്റം, ഖലേജ, മസ്റ്റ് വാച്ച് മൂവീ . . .
