ISmart_Shankar

#DD മലയാളം റിലീസ് 12

#ISmart_Shankar

ഭാഷ : തെലുഗു
സംവിധാനം : Puri Jagannadh
പരിഭാഷ : ആദിഷ് ജയരാജ്‌ ടി
പോസ്റ്റർ : ദാനിഷ്

ചാർമി കൗർ നിർമ്മിച്ച് റാം പൊതിനെനി, നിധി അഗർവാൾ, ആശിഷ് വിദ്യാർഥി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2019-ൽ റീലീസ് ചെയ്ത സയൻസ് ഫിക്ഷൻ ത്രില്ലെർ ആയ I Smart Shankar എന്ന സിനിമയുടെ പരിഭാഷയാണ് ഡി.ഡി. മലയാളത്തിന്റെ പ്രേക്ഷകർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

വാടക കൊലയാളിയായ ശങ്കർ ഒരു രാഷ്ട്രീയ നേതാവിനെ കൊലപെടുത്തുകയും അതിൽ നിന്ന് രക്ഷപ്പെടാനായി ശ്രമിക്കുകയും ചെയ്യുന്നു.

അതേ സമയം പ്രധാനപെട്ട മറ്റൊരു കേസ് അന്വേഷിച്ച ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഓർമ്മയിൽ ഉള്ള വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ശങ്കരിലേക്ക്‌ അദ്ദേഹത്തിന്റെ ഓർമ്മകൾ ട്രാൻസ്ഫർ ചെയ്യുന്നതാണ് കഥാ പശ്ചാത്തലം.

സിനിമയിൽ ആക്ഷൻ രംഗങ്ങൾ നല്ല രീതിയിൽ തന്നെ പ്രസന്റ് ചെയ്തിട്ടുണ്ട്.അതുപോലെ റാം മികച്ച രീതിയിൽ തന്നെ അഭിനയിച്ചതും സിനിമയുടെ പ്ലസ് പോയിന്റ് ആയി തോന്നി.

ക്ലൈമാക്സ് രംഗങ്ങളും അതുപോലെ തെലുങ്കാന ഭാഷയിലെ സംഭാഷണങ്ങളും കുറെ കൂടി മെച്ചപ്പെടുത്തിയിരുന്നേൽ ഒരുപക്ഷേ സിനിമ മറ്റൊരു തലത്തിൽ തന്നേ എത്തിയേനെ.

പരീക്ഷണ ചിത്രങ്ങളിൽ ഉൾപെടുത്താവുന്ന വ്യത്യസ്തമായ ഒരു സയൻസ് ഫിക്ഷൻ സ്റ്റോറി ആയ I Smart Shankar, കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും ഒരു ശരാശരി അനുഭവം സമ്മാനിക്കുന്നുണ്ട്.

വ്യത്യസ്തമായ സിനിമാ അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണുക.അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.

Leave a comment

Design a site like this with WordPress.com
Get started