#DD മലയാളം റിലീസ് 14
#Bloodshot
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David S. F. Wilson
പരിഭാഷ : ആദിഷ് ജയരാജ് ടി
പോസ്റ്റർ : ദാനിഷ്
ഡേവിഡ് വിൽസൺ സംവിധാനം നിർവഹിച്ച് വിൻ ഡീസൽ , ഐസ,സാം, ടോബി കെബ്ബേൽ തുടങ്ങിയവർ കേന്ദ്രം കഥാ പാത്രങ്ങളായെത്തിയ സയൻസ് ഫിക്ഷൻ ത്രില്ലർ ആണ് 2020 ൽ റിലീസ് ചെയ്ത ബ്ലഡ്ഷോട്ട് എന്ന സിനിമ.
സിനിമയുടെ പരിഭാഷ ഡി .ഡി മലയാളത്തിന്റെ പ്രേക്ഷകർക്കായി നമ്മുടെ ടെലിഗ്രാം ചാനെലിൽ റീലീസ് ചെയ്തിട്ടുണ്ട്.
സിനിമയിലെ നായകനും നായികയും ഒരു പ്രത്യേകത സാഹചര്യത്തിൽ കൊല്ലപ്പെടുകയും പിന്നീട് ഒരു കൂട്ടം ശാസ്ത്ജ്ഞർ കഥാ നായകനെ നാനോ ടെക്നോളജി എന്ന വിദ്യയിലൂടെ ഒരു സൂപ്പർ ഹ്യൂമൺ മെഷീൻ ആക്കി മാറ്റുന്നു.
തുടർന്ന് അദ്ദേഹത്തിന് ഓർമ്മ വീണ്ടെടുക്കാൻ സാധിക്കുന്നതും അവരുടെ മരണത്തിന് കാരണമായവാ മായവരോട് പ്രതികാരം ചെയ്യുന്നതുമാണ് കഥാ പശ്ചാത്തലം.
ആക്ഷൻ രംഗങ്ങൾ നല്ല രീതിയിൽ തന്നെയാണ് സിനിമയിലുടീളം അവതരിപ്പിച്ചിരിക്കുന്നത്.
സ്ഥിരം ക്ലീഷേ സന്ദർഭങ്ങളും അതുപോലെ വിൻ ഡീസലിന്റെ ഒട്ടും അനുയോജ്യമല്ലാത്ത ഭാവാഭിനയങ്ങളുമാണ് സിനിമയുടെ പോരായ്മയായി തോന്നിയത്.
ക്ലൈമാക്സ് സീനുകൾ കുറെ കൂടി മേച്ച പെടുതിയിരുന്നേൽ സിനിമ കുറെ കൂടി നന്നായേനെ.
സയൻസ് ഫിക്ഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാൻ സാധിക്കുന്ന ഒരു ആവറേജ് സിനിമ അനുഭവമാണ് ബ്ലഡ്ഷൂട്ട് എന്ന സിനിമ.
സിനിമ നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്. എല്ലാവരും കാണുക. അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക.
ഡി.ഡി. മലയാളത്തിന്റെ ടെലിഗ്രാം ചാനെലിൽ ലഭ്യമായ പ്രിന്‍റിൽ മാത്രമെ പരിഭാഷ സിങ്ക് ചെയ്യുകയുള്ളൂ.
