Bell Bottom

#DD മലയാളം റിലീസ് 2

#BELL_BOTTOM

ഭാഷ : കന്നഡ
സംവിധാനം : Jayatheertha
പരിഭാഷ : DK
പോസ്റ്റർ : DHANISH

#Bell_Bottom


ചെറുപ്പത്തിൽ കുറ്റാന്വോഷണ നോവലുകൾ വായിച്ചു അതിൽ ആകൃഷ്ടനായ ദിവാകറിന് വലുതാവുമ്പോൾ ലോകം അറിയുന്ന ഒരു ഡിറ്റക്ടീവ് ആവണം എന്നായിരുന്നു ആഗ്രഹം

എന്നാൽ വലുതായപ്പോൾ ദിവാകറിനു മനസില്ലാ മനസോടെ പോലീസ് കോൺസ്റ്റബിൾ ജോലി സ്വീകരിക്കേണ്ടതായി വന്നു.

മേലുദ്യോഗസ്ഥർക്കു ചായ കൊണ്ടുകൊടുത്തും സ്റ്റേഷന് കാവൽ നിന്നും ദിവാകർ ജീവിതം തള്ളി നീക്കി..

അങ്ങനെ ഇരിക്കെ ഒരു ദിവസം സ്റ്റേഷനിൽ എത്തിയ ഒരു ചെറിയ കേസ് അന്വോഷണത്തിന്റെ ചുമതല എസ് ഐ ദിവാകറിനെ ഏല്പിക്കുന്നു. തന്റെ കഴിവും സമർഥ്യവും ഉപയോഗിച്ച് വളരെ വേഗത്തിൽ അയാൾ ആ കേസ് തെളിയിക്കുന്നു….

ദിവാകറിൻറെ കഴിവ് നേരിട്ടറിഞ്ഞ എസ് ഐ തുടർന്ന് വലിയൊരു കേസ് തെളിയിക്കാൻ ദിവാകറിനെ ചുമതലപ്പെടുത്തുന്നു …

എന്നാൽ ദിവാകർ വിചാരിച്ചതുപോലെ പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കാൻ പറ്റുന്ന കേസ് ആയിരുന്നില്ല അത്……

തുടർന്ന് കാണുക….

കഥ നടക്കുന്നത് എൺപതുകളിൽ ആണ് അന്നത്തെ കാലഘട്ടം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, കോമഡിയും ട്വിസ്റ്റും സസ്‌പെൻസും എല്ലാമായി എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്.

Leave a comment

Design a site like this with WordPress.com
Get started